
സ്വന്തം ലേഖകൻ: കൊവിഡ് മുന്നണിപോരാളികളായ ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് 12–ാം ക്ലാസു വരെ സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഡോക്ടർ, നഴ്സുമാർ എന്നിവരുടെ മക്കൾക്കാണ് ആനുകൂല്യം.
ആദ്യ ഘട്ടത്തിൽ 700 കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റെടുക്കുക. ജോലി ചെയ്യുന്ന സർക്കാർ, സ്വകാര്യ ആശുപത്രികൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12-ാം ക്ലാസ്സ് പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പ്.
രാജ്യത്തെ കൊറോണ പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് യുഎഇയുടെ നടപടി.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. ഇത് ആരോഗ്യപ്രവർത്തകർക്കുള്ള അംഗീകാരമായാണ് ഡോക്ടർമാരും നഴ്സുമാരും വിലയിരുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല