1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2020

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശി- വിദേശി ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കുന്നതിന് കര്‍ശനമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ തൊഴില്‍ മേഖലയില്‍ വിദേശികളെ കുറക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

സ്വകാര്യ മേഖലയില്‍ നിലവില്‍ ജോലിയില്‍ തുടരുന്ന 60 വയസ്സായ വിദേശികളുടെ തൊഴില്‍ കരാര്‍ ഇനി മുതല്‍ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കി നല്‍കുകയുള്ളു. ജനസംഖ്യ അസന്തുലിതത്വം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് കഴിയുന്ന 59- 60 വയസ്സ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയുള്ളുവെന്നു മാന്‍പവര്‍ അതോറിറ്റിയാണ് വ്യക്തമാക്കിയത്.

കൂടാതെ 2021 ജനുവരി മുതല്‍ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു മുകളില്‍ യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ തൊഴില്‍ കരാര്‍ പുതുക്കി നല്‍കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു. തൊഴില്‍ കരാര്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് മാന്‍ പവര്‍ അതോറിറ്റി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിലവില്‍ ജോലിയില്‍ തുടരുന്ന ഒരു ലക്ഷത്തോളം വരുന്ന വിദേശികള്‍ക്ക് വലിയ തിരിച്ചടിയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.