
സ്വന്തം ലേഖകൻ: വിദേശ അധ്യാപകര്‍ക്ക് സൌദിയിലേക്ക് മടങ്ങുവാന്‍ അനുമതി. സൌദിയിലെ സ്വകാര്യ, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് സൌദിയിലക്ക് മടങ്ങിവരാന്‍ ബന്ധപ്പെട്ട വകുപ്പില്‍ നിന്നാണ് അനുമതി നല്‍കിയിട്ടുള്ളത്.
യാത്രക്ക് തയ്യാറെടുക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് കൊവിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് റിസള്‍ട്ടുള്ള അധ്യാപകര്‍ക്ക് മാത്രമായിരിക്കും മടങ്ങുവാന്‍ കഴിയുക. ഈ അധ്യാപകര്‍ സൌദിയിലെത്തിയതിന് ശേഷവും നിര്‍ബന്തമായും കൊറിന്‍ൈറനില്‍ കഴിയണമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ ഹമദ് ബിന്‍ മുഹമ്മദ് ആല്‍ഷെയ്ഖ് സൌദിയിലെ വിവിധ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന വിദേശികളായ അധ്യാപകരെ സൌദിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി ഡോക്ടര്‍ തൗഫീഖ് റബീഅക്ക് സന്ദേശമയച്ചിരുന്നു.
സാഹചര്യം അനുകൂലമായാല്‍ സ്‌കൂളുകള്‍ തുറക്കുവാനും വിദ്യാര്‍ത്ഥികളെ സ്വീകരിക്കുവാനും തയ്യാറെടുക്കുന്ന ഈ സമയത്ത് പഠന പ്രവര്‍ത്തനങ്ങള്‍ മുടക്കം വരാതിരിക്കുവാനുമാണ് വിദേശ അധ്യാപകര്‍ക്ക് സൌദിയിലേക്ക് മടങ്ങുവാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല