1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2020

സ്വന്തം ലേഖകൻ: കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2097 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 532
മലപ്പുറം – 298
ആലപ്പുഴ – 286
എറണാകുളം – 207
തൃശൂര്‍ – 189
കോഴിക്കോട് – 174
കാസര്‍ഗോഡ് – 157
കൊല്ലം – 156
കണ്ണൂര്‍ – 135
പാലക്കാട് – 127
കോട്ടയം – 126
പത്തനംതിട്ട – 88
ഇടുക്കി – 49
വയനാട് – 19

സംസ്ഥാനത്ത് ഏഴ് കോവിഡ് മരണം കൂടി

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്ക രോഗവ്യാപനം വർധിക്കുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 497
മലപ്പുറം – 279
ആലപ്പുഴ – 228
എറണാകുളം- 179
തൃശൂര്‍ – 178
കോഴിക്കോട് – 157
കൊല്ലം – 152
കാസര്‍ഗോഡ് – 144
കോട്ടയം – 120
കണ്ണൂര്‍ – 117
പാലക്കാട് – 98
പത്തനംതിട്ട – 69
ഇടുക്കി – 29
വയനാട് – 13

ഇന്ന് ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 544
കൊല്ലം – 93
പത്തനംതിട്ട – 49
ആലപ്പുഴ – 150
കോട്ടയം – 82
ഇടുക്കി – 36
എറണാകുളം – 155
തൃശൂര്‍ – 110
പാലക്കാട് – 93
മലപ്പുറം – 345
കോഴിക്കോട് – 106
വയനാട് – 7
കണ്ണൂര്‍ – 134
കാസര്‍ഗോഡ് – 193

നിരീക്ഷണത്തിൽ 1,94,431 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

30 പുതിയ ഹോട്ട്സ്‌പോട്ടുകൾ

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

34 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കുറിച്ചി (വാര്‍ഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂര്‍ (12), വെള്ളൂര്‍ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1, 16 (സബ് വാര്‍ഡ്), 6), നിരണം 12), ഇലന്തൂര്‍ (2, 5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5, 10), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാര്‍ഡ്), 19), തൃശൂര്‍ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാര്‍ഡ് 9), പരിയാരം (8), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാര്‍ഡ് 13), കടലുണ്ടി (1, 4, 12, 13, 21), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ഇടുക്കി വണ്ടിപ്പെരിയാര്‍ (2, 3(സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3, 4), വയനാട് ജില്ലയിലെ പൂത്താടി (2, 4, 6, 7, 8 (സബ് വാര്‍ഡ്) ,11, 15, 16, 17, 18, 19, 22), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 599 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.