
സ്വന്തം ലേഖകൻ: ഒക്‌ടോബര്‍ 24 വരെ ഖത്തറില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തും.കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുള്ളത്.
അഹമ്മദാബാദ്, അമൃത്‌സര്‍, ബംഗലുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് മറ്റ് നഗരങ്ങള്‍. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഖത്തറില്‍ നിന്നുള്ള യാത്രാനുമതി ലഭിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്രക്കാര്‍ക്ക് കൊവിഡ്-19 നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യാത്രയ്ക്ക് 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തണം. ഇന്ത്യയിലെ ഐസിഎംആര്‍ അംഗീകൃത സര്‍ക്കാര്‍, സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നുള്ളതായിരിക്കണം ആര്‍ടി-പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റ്.
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്, ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് രേഖ എന്നിവയുള്ള ഖത്തര്‍ ഐഡിയുള്ള പ്രവാസികള്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് യാത്രാനുമതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല