
സ്വന്തം ലേഖകൻ: ഖത്തറിലെ പുതിയ ‘മിനിമം വേതന നിയമം’ അംഗീകരിച്ച് കഴിഞ്ഞ ദിവസം അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉത്തരവിറക്കിയതോടെ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ. നിയപ്രകാരം എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളിക്ക് തൊഴിൽമാറാൻ കഴിയും. ഗാർഹിക ജോലിക്കാരടക്കം എല്ലാ തൊഴിലാളികൾക്കും 1000 റിയാൽ മിനിമം വേതനം നൽകണം.
ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും ഇതിന് പുറമെ നൽകാനും നിയമം അനുശാസിക്കുന്നു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം കഴിയുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരുക.
മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്യും. മിഡിലീസ്റ്റിൽ ഇത്തരം നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തർ.എൻ.ഒ.സി ഇല്ലാതെയുള്ള തൊഴിൽ മാറ്റം തൊഴിലാളിക്കും തൊഴിലുടമക്കും ഏറെ നല്ലതാണെന്ന് വിലയിരുത്തപ്പെടുന്നു.
നിലവിലുള്ള തൊഴിൽ കരാർ കഴിയുന്നതിന് മുമ്പ് തന്നെ തൊഴിൽ ഉടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ ജോലി മാറാൻ കഴിയും. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണ്. നിയമം നടപ്പാകുന്നതോടെ എൻ.ഒ.സി സമ്പ്രദായം പൂർണമായും എടുത്തുകളയും. എന്നാൽ, വിവിധ ജോലികളുടെ സ്വഭാവമനുസരിച്ചാണ് എൻ.ഒ.സി എടുത്തുകളയുന്ന പ്രക്രിയ നടപ്പാക്കുന്നത്.
തൊഴിൽ വിപണിയിൽ പുതിയ ഉണർവ് വരുത്താൻ തൊഴിൽ പരിഷ്കരണത്തിന് സാധിക്കും. തൊഴിലാളിക്ക് മികച്ച തൊഴിൽ കണ്ടെത്തുന്നതിനും തൊഴിലുടമകൾക്ക് കഴിയും. പ്രാപ്തിയുമുള്ള ഉദ്യോഗാർഥികളെ തേടുന്നതിനും ഇത് സഹായകമാകും. എൻ.ഒ.സിയുമായി ബന്ധപ്പെട്ട് തൊഴിൽമന്ത്രാലയം വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. .
തൊഴിൽ ഉടമയെ മാറ്റണമെങ്കിലും ജോലി മാറണമെങ്കിലും താഴെ പറയുന്ന നടപടികൾ പാലിക്കണം.
- തൊഴിൽ മന്ത്രാലയത്തിൻെറ സൈറ്റ് വഴി വിവരം തൊഴിൽ ഉടമക്ക് ഇ നോട്ടിഫിക്കേഷൻ നൽകണം. ഇതു നൽകുന്നതുമുതൽ നിങ്ങൾ നിലവിലുള്ള ജോലി വിടുന്നതുവരെയുള്ള കാലാവധി നോട്ടീസ് പീരിയഡ് ആണ്. ഈ കാലാവധിയിൽ നിലവിലുള്ള തൊഴിൽ ഉടമക്ക് കീഴിൽതന്നെ ജോലി ചെയ്യണം. രണ്ടുവ ർഷമോ അതിൽ താെഴയോ ആണ് നിലവിലുള്ള ജോലി ചെയ്യുന്നതെങ്കിൽ തൊഴിൽ മാറുന്ന വിവരം ഒരു മാസം മുമ്പ് തന്നെ തൊഴിൽ ഉടമയെ അറിയിക്കണം. രണ്ടു വർഷത്തിൽ അധികമായി ജോലി ചെയ്യുന്നുവെങ്കിൽ രണ്ടു മാസം മുമ്പാണ് വിവരമറിയിക്കേണ്ടത്.
- https://www.adlsa.gov.qa/ എന്ന തൊഴിൽ മന്ത്രാലയത്തിൻെറ വെബ്സൈറ്റിലെ ‘ഇ സർവിസസ് ആൻഡ് ഇ ഫോംസ്’ എന്ന വിൻഡോവിലെ Notifying employer service, to change work place/ leaving the country എന്ന വിൻഡോവിൽ കയറിയാണ് തൊഴിലുടമക്ക് ഇ നോട്ടിഫിക്കേഷൻ നൽകേണ്ടത്. തൊഴിൽമന്ത്രാലയത്തിൻെറ ‘ചേഞ്ച് ഓഫ് എംേപ്ലായർ ഫോറം’, മുൻ തൊഴിൽ ഉടമയുമായുള്ള തൊഴിൽകരാറിൻെറ കോപ്പി (ഇത് തൊഴിൽ മന്ത്രാലയം സാക്ഷ്യ െപ്പടുത്തിയതായിരിക്കണം), കരാറിൻെറ അഭാവത്തിൽ പുതിയ തൊഴിൽ ഉടമ നൽകുന്ന അറബിയിലുള്ള ജോബ് ഓഫർ ലെറ്റർ എന്നിവ ഇ നോട്ടിഫിക്കേഷനൊപ്പം നൽകണം.
- തൊഴിൽ മാറ്റം അംഗീകരിക്കപ്പെടുേമ്പാൾ തൊഴിൽ മന്ത്രാലയത്തിൽനിന്ന് തൊഴിൽ ഉടമക്കും തൊഴിലാളിക്കും മൊൈബലിൽ എസ്.എം.എസ് ലഭിക്കും.
- പുതിയ തൊഴിൽ ഉടമ തൊഴിൽമന്ത്രാലയത്തിൻെറ ഡിജിറ്റൽ ഓതൻറിക്കേഷൻ സിസ്റ്റം വഴി ഇലക്ട്രോണിക് തൊഴിൽകരാർ ശരിയാക്കണം.
- പുതിയ തൊഴിൽ ഉടമ പുതിയ തൊഴിൽകരാറിൻെറ കോപ്പിയെടുത്ത് തൊഴിലാളിയുമായി ചർച്ച ചെയ്ത് ഇരുവിഭാഗവും അതിൽ ഒപ്പുവെക്കണം.
- ഇരുവരും ഒപ്പുവെച്ച പുതിയ തൊഴിൽകരാർ മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. 60 റിയാൽ ഇതിന് ഫീസായി അടക്കുകയും വേണം.
- പുതിയ തൊഴിൽകരാർ നിലവിൽ വന്നാൽ തൊഴിലുടമ പുതിയ ഖത്തർ തിരിച്ചറിയൽ കാർഡ് അഥവാ ക്യു.ഐ.ഡിക്കായി ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷ നൽകണം.
ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ തൊഴിലാളിക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാകും. തൊഴിലാളിക്ക് തൊഴിൽ ഉടമ പുതിയ ഖത്തർ ഐഡിയും ഹെൽത്ത് കാർഡും ലഭ്യമാക്കണം.
നിലവിലുള്ള ജോലിയിൽ പ്രൊബേഷൻ പീരിയഡിൽ ഉള്ള ജോലിക്കാരൻ ജോലി മാറുന്നതിന് മന്ത്രാലയത്തിൻെറ ൈസറ്റ് വഴി തൊഴിൽ ഉടമക്ക് ഒരുമാസം മുമ്പ് ഇ നോട്ടിഫിക്കേഷൻ നൽകണം.
പ്രൊബേഷനിലുള്ളയാൾ ജോലി മാറുകയാണെങ്കിൽ പുതിയ തൊഴിൽ ഉടമ നിലവിലുള്ള തൊഴിൽ ഉടമക്ക് ജീവനക്കാരൻെറ റിക്രൂട്ട്മെൻറ് ഫീസിൻെറ ഒരു ഭാഗം നഷ്ടപരിഹാരമായി നൽകണം. ഈ സാഹചര്യത്തിൽ മടക്കവിമാനടിക്കറ്റ് പുതിയ തൊഴിൽ ഉടമയാണ് ജീവനക്കാരന് നൽകേണ്ടത്. ഇവ രണ്ടും കൂടി നിലവിലുള്ള ജീവനക്കാരൻെറ രണ്ട് മാസത്തെ അടിസ്ഥാനശമ്പളത്തിൻെറ തുകയേക്കാൾ കൂടരുത്.
നോട്ടീസ് പീരിയഡ് പൂർത്തിയാക്കാതെയാണ് നിങ്ങൾ ജോലി വിടുന്നതെങ്കിൽ നിലവിലുള്ള തൊഴിൽ ഉടമക്ക് നിങ്ങൾ നോട്ടീസ് പീരിയഡിലെ ഓരോ ദിവസത്തെയും തുക നൽകേണ്ടി വരും. അടിസ്ഥാനശമ്പളവും നോട്ടീസ് പിരിയഡിൻെറ ബാക്കിയുള്ള ദിവസങ്ങളും കൂടി കണക്കിലെടുത്താണ് നിങ്ങൾ അടക്കേണ്ട തുക നിശ്ചിയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല