
സ്വന്തം ലേഖകൻ: കൊവിഡ് ഭീതിയെ തുടര്‍ന്ന് പുറത്തിറങ്ങാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പദ്ധതിയുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ആളുകളെ റെസ്റ്റോറന്റുകളിലേക്കെത്തിക്കാനുള്ള ‘ഈറ്റ് ഔട്ട് ടു ഹെല്‍പ് ഔട്ട്’ പദ്ധതി വിജയകരമായി ഒരു മാസം പിന്നിട്ടു. ഡിസ്‌കൗണ്ട് വിലയില്‍ പ്രതീക്ഷിച്ചതിലധികം ലാഭമാണ് വ്യാപാരസ്ഥാപനങ്ങള്‍ നേടിയെടുത്തത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പുറത്തിറങ്ങി ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും സമയം ചെലവഴിക്കുന്നതിനും മടികാണിക്കുന്നുണ്ട്. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുപ്രകാരം ഭക്ഷണത്തിന്റെ വിലയില്‍ 50 ശതമാനം ഇളവ് നല്‍കം. ഒരാള്‍ക്ക് പരമാവധി 10 പൗണ്ട്(975 രൂപ) ആണ് വിലയില്‍ ഇളവ് ലഭിക്കുക. തുക അഞ്ച് ദിവസത്തിനുള്ളില്‍ ഭക്ഷണശാലകള്‍ക്ക് കൈമാറും. അതേസമയം പാഴ്സല്‍ സര്‍വീസുകള്‍ക്ക് ഇളവ് ബാധകമല്ല.
സെപ്തംബര്‍ അവസാനത്തോടെ കൂടുതല്‍ ഭക്ഷണശാലകളെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒരു മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലക്ഷ്യം വെച്ചതിലും കൂടുതല്‍ ലാഭം നേടിയതായും സാമൂഹിക ജീവിതം മെച്ചപ്പെട്ടതായും റെസ്റ്റോറന്റ് ഉടമകള്‍ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ചകള്‍ മറച്ചുവെക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നും വിമര്‍ശനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല