1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2020

സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ് അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 542, മലപ്പുറം 309, തൃശൂര്‍ 278, കോഴിക്കോട് 252, കണ്ണൂര്‍ 243, ആലപ്പുഴ 240, കൊല്ലം 232, കോട്ടയം 210, എറണാകുളം 207, പാലക്കാട് 152, കാസർകോട് 137, പത്തനംതിട്ട 101, വയനാട് 89, ഇടുക്കി 66 എന്നിങ്ങനെയാണ് സമ്പര്‍ക്ക രോഗബാധ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1657 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 558
മലപ്പുറം 330
തൃശൂര്‍ 300
കണ്ണൂര്‍ 276
ആലപ്പുഴ 267
കോഴിക്കോട് 261
കൊല്ലം 224
എറണാകുളം 227
കോട്ടയം 217
പാലക്കാട് 194
കാസർകോട് 140
പത്തനംതിട്ട 135
ഇടുക്കി 105
വയനാട് 95.

നെഗറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 483
കൊല്ലം 103
പത്തനംതിട്ട 53
ആലപ്പുഴ 87
കോട്ടയം 106
ഇടുക്കി 15
എറണാകുളം 116
തൃശൂര്‍ 83
പാലക്കാട് 33
മലപ്പുറം 119
കോഴിക്കോട് 178
വയനാട് 10
കണ്ണൂര്‍ 144
കാസർകോട് 12

പുതിയ ഹോട്സ്പോട്ടുകൾ

33 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (കണ്ടെയ്ന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും), പ്രമാടം (14, 16), ഏഴംകുളം (സബ് വാര്‍ഡ് 16), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പെരുനാട് (1), ചിറ്റാര്‍ (2, 4, 9, 12 (സബ് വാര്‍ഡ്), കോന്നി (13), ഏനാദിമംഗലം (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ പാലമേല്‍ (6, 7, 19), തിരുവന്‍വണ്ടൂര്‍ (11), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (4), ഭരണിക്കാവ് (സബ് വാര്‍ഡ് 9), കൈനകരി (സബ് വാര്‍ഡ് 8), പെരുമ്പാലം (സബ് വാര്‍ഡ് 2), തൃശൂര്‍ ജില്ലയിലെ മടക്കത്തറ (സബ് വാര്‍ഡ് 11, 12, 13), ചൊവ്വന്നൂര്‍ (5, 6),

ഏങ്ങണ്ടിയൂര്‍ (സബ് വാര്‍ഡ് 15), വാരന്തറപള്ളി (12), അരിമ്പൂര്‍ (11), വടക്കേക്കാട് (സബ് വാര്‍ഡ് 3), കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ (12, 13), കുറ്റിയാടി (11), ഓമശേരി (2), പാലക്കാട് ജില്ലയിലെ എളവഞ്ചേരി (10), പറളി (20), വടക്കാഞ്ചേരി (1, 6), ഇടുക്കി ജില്ലയിലെ പെരുന്താനം (6), തൊടുപുഴ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ ഉദയാനാപുരം (6), അയ്മനം (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (സബ് വാര്‍ഡ് 18), കൊല്ലം ജില്ലയിലെ ചിതറ (12), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (6, 7 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ തേക്കുംകര (1 (സബ് വാര്‍ഡ്), 2, 3, 4, 5, 6, 7), കടപ്പുറം (9, 15), മറ്റത്തൂര്‍ (സബ് വാര്‍ഡ് 8), മാള (സബ് വാര്‍ഡ് 8), എറണാകുളം ജില്ലയിലെ കോതമംഗലം (സബ് വാര്‍ഡ് 17, 19), കൂവപ്പടി (സബ് വാര്‍ഡ് 13), ഒക്കല്‍ (9), പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി (സബ് വാര്‍ഡ് 27), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സബ് വാര്‍ഡ് (8) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 594 ഹോട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യ മന്ത്രി

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​നത്ത് കൊവിഡ് മരണം കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി കെ.​കെ. ശൈ​ല​ജ. രോ​ഗി​ക​ള്‍ കൂ​ടു​ന്ന​തോ​ടെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍​ ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കും ക്ഷാ​മം വ​രും. ഇ​പ്പോ​ള്‍ ത​ന്നെ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ക്ക് ക്ഷാമമുണ്ട്. പ്രാ​യ​മു​ള്ള​യാ​ളു​ക​ളി​ലേ​ക്കു രോ​ഗം പ​ട​ര്‍​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ തി​ക​യാ​തെ വരും. ഏ​ത്ര രോ​ഗി​ക​ള്‍ വ​ന്നാ​ലും ആ​രും റോ​ഡി​ല്‍ കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സെപ്തംബര്‍ 21ന് അണ്‍ലോക്ക് ഇന്ത്യ പൂര്‍ണമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

ആ​ര്‍​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ല്‍ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കണം. കോ​ള​നി​ക​ളി​ല്‍ രോ​ഗം പ​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍ ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണം. യോ​ജി​ച്ച പ്ര​വ​ര്‍​ത്ത​നം കൊ​ണ്ടാ​ണു സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​ധി​ക​മാ​കു​ന്ന​ത് ത​ട​യാ​ന്‍ സാ​ധി​ച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.