
സ്വന്തം ലേഖകൻ: സ്കൂളുകൾ തുറക്കുേമ്പാൾ കുട്ടികളെ നിർബന്ധമായും അയക്കണമെന്ന നിബന്ധന ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ ഖാമിസ്. കൊവിഡ് ഭീതിയുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ ക്ലാസിലയക്കാതെ ഒാൺലൈൻ പഠനം തുടരാം.
നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കാൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, രോഗബാധയും മരണവും ഉയരുന്ന പശ്ചാത്തലത്തിൽ ഇ-ലേണിങ് അടക്കം ബദൽ മാർഗങ്ങൾ പരിഗണിക്കുന്നുണ്ട്. സുപ്രീം കമ്മിറ്റിയാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷക്കാകും മുൻഗണന നൽകുക.
സാഹചര്യം അപകടകരമാണെങ്കിൽ ഇ-ലേണിങ് തുടരാനുള്ള അവസരം അവർക്ക് ലഭ്യമാക്കും -അണ്ടർ സെക്രട്ടറി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മന്ത്രാലയം സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ സാധ്യതകളും സുപ്രീം കമ്മിറ്റിക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. കുട്ടികളെ സ്കൂളിൽ അയക്കാത്ത രക്ഷിതാക്കൾ ഇ-ലേണിങ് തുടരുമെന്ന ഉറപ്പ് മന്ത്രാലയത്തിന് നൽകേണ്ടിവരും.
സ്കൂളുകൾക്കായുള്ള കൊവിഡ് ഹെൽത്ത് പ്രോേട്ടാകോൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.വെൻറിലേറ്റഡ് ക്ലാസ്മുറികൾ, സ്കൂളുകളിൽ െഎസൊലേഷൻ മുറികൾ, മാസ്ക്കില്ലാതെ പ്രവേശനം അനുവദിക്കാതിരിക്കൽ എന്നിവ പ്രോേട്ടാകോളിെൻറ ഭാഗമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല