1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2020

സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ മാറ്റിവെക്കപ്പെട്ട ദുബായ് എക്​സ്​പോയിലേക്ക് ഇനി 365 ദിവസങ്ങളു​െട ദൂരം മാത്രം. അറബ്​ ലോകത്തി​ന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ എക്സ്പോയ്ക്ക് ഇതോടെ കൗണ്ട്​ഡൗൺ തുടങ്ങുകയായി.

എക്​സ്​പോ സൈറ്റിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടാണ്​ സംഘാടകർ ആഘോഷത്തി​െൻറ കൗണ്ട്​ഡൗൺ തുടങ്ങിയത്​. ഈ വർഷ​ം ഒക്​ടോബർ 20നായിരുന്നു എക്​സ്​പോ തുടങ്ങേണ്ടിയിരുന്നത്​. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഹാമാരിക്ക്​ മുന്നിൽ ​എക്​സ്​പോ മാറ്റിവെക്കുകയായിരുന്നു.

2021 ഒക്​ടോബർ ഒന്നുമുതൽ 2022 മാർച്ച്​ 31 വരെ നടത്താനാണ്​ നിലവിലെ തീരുമാനം. യുഎഇയുടെ സിൽവർ ജൂബിലി വർഷമായതിനാൽ ആഘോഷത്തി​െൻറ മാറ്റുകൂടും. 210 ദശലക്ഷം മണിക്കൂർ ജോലിചെയ്​താണ്​ എക്​സ്​പോ സൈറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്​. 190 രാജ്യങ്ങളുടെ സംഗമ വേദിയായി എക്​സ്​പോ മാറും.

രാജ്യങ്ങളുടെ പവിലിയനുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ലോകത്തി​െൻറ ആഘോഷമാകാൻ എക്​സ്​പോ സുസജ്ജമാണെന്നും ഇനിമുതൽ ആഘോഷത്തി​െൻറ നാളുക​ളാണെന്നും എക്​സ്​പോ ഡയറക്​ടർ ജനറലും അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ സഹമന്ത്രിയുമായ റീം അൽ ഹാഷിമി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.