1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2020

സ്വന്തം ലേഖകൻ: ഇന്ത്യയും ഒമാനും തമ്മിലെ എയർ ബബ്​ൾ ധാരണപ്രകാരം ബജറ്റ്​ വിമാന കമ്പനിയായ ഇൻഡിഗോ എയർലൈൻസും മസ്​കത്തിൽ നിന്നു തിരിച്ചും സർവീസ്​ നടത്തും. കൊച്ചിക്ക്​ പുറമെ ഡൽഹി, ചെന്നൈ, ലഖ്​നോ, മുംബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കാണ്​ സർവീസുകൾ.

കൊച്ചിയിലേക്ക്​ ഒക്​ടോബർ 11നാണ്​ സർവീസ്​ തുടങ്ങുക. ഞായർ, ബുധൻ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ​. ഒക്​ടോബർ 24 വരെ രണ്ട്​ പ്രതിവാര സർവീസുകൾക്കാണ്​ അനുമതിയുള്ളത്​. മസ്​കത്തിൽ നിന്ന്​ കൊച്ചിയിലേക്ക്​ 80 റിയാൽ മുതലാണ്​ ഇൻഡിഗോയിൽ നിരക്ക്​.

എയർ ബബ്​ൾ ധാരണപ്രകാരം എയർഇന്ത്യ എക്​സ്​പ്രസ്​ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സർവീസ്​ നടത്തുന്നുണ്ട്​. ഒമാൻ എയർ കൊച്ചിയടക്കം മൂന്ന്​ ഇന്ത്യൻ നഗരങ്ങളിലേക്കാണ്​ സർവീസ്​ പ്രഖ്യാപിച്ചത്​.

ബജറ്റ്​ വിമാന കമ്പനിയായ സലാം എയർ ആ​ക​െട്ട കോഴിക്കോടും തിരുവനന്തപുരവുമടക്കം ആറിടങ്ങളിലേക്കാണ്​ സർവീസ്​ നടത്തുക. നവംബർ 30 വരെയാണ്​ എയർ ബബ്​ൾ കരാർ ധാരണ നിലവിലുള്ളത്​. ധാരണപ്രകാരം ഒരു സെക്​ടറിൽ 10,000 യാത്രക്കാർക്കാണ്​ അനുമതിയുള്ളത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.