
സ്വന്തം ലേഖകൻ: : യു.എസിൽ വിദഗ്ധ തൊഴിലാളികൾക്ക് ജോലി െചയ്യുന്നതിനായി നൽകുന്ന എച്ച്-1ബി വീസയിൽ നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം. അമേരിക്കൻ പൗരൻമാർക്ക് തൊഴിലിടങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലാണ് വീസ നിയമത്തിലെ മാറ്റം.
ഇനി മുതൽ പ്രതിവർഷം 85,000 വീസകൾ മാത്രമാവും അനുവദിക്കുക. എച്ച്-1ബി വീസകൾ പൂർണമായും നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ നീക്കത്തെ ഫെഡറൽ ജഡ്ജ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നത്.
ഇതോടെ കമ്പനികൾക്ക് ‘യഥാർഥ തൊഴിലാളികൾക്കു’ മാത്രമേ ജോലി നൽകാനാകൂ എന്നും കുറഞ്ഞ വേതനത്തിനു വിദേശികളെ വച്ച് യുഎസ് പൗരന്മാരെ ഒഴിവാക്കുന്നതു തടയാനാകുമെന്നും ഡിഎച്ച്എസ് ആക്ടിങ് സെക്രട്ടറി ചാഡ് വൂൾഫ് അറിയിച്ചു. നിലവിലെ അപേക്ഷകരിൽ മൂന്നിലൊന്ന് ഒഴിവാക്കപ്പെടും. പുതിയ നിയന്ത്രണം 60 ദിവസത്തിനുള്ളിൽ നിലവിൽ വരും.
ഇന്ത്യയിൽ നിന്നുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ ഗുണകരമായിരുന്നു എച്ച്–1 ബി വീസ. ഈ വീസയിൽ ജീവിതപങ്കാളികളെ ഒപ്പം കൊണ്ടുവരുന്നതിനും അനുമതിയുണ്ട്. അവർക്കും ജോലി ലഭിച്ചിരുന്നു. കൂടാതെ കമ്പനികൾക്കും ഇതു ഗുണകരമായിരുന്നു.
യു.എസിലെ ഐ.ടി വ്യവസായത്തിെൻറ കേന്ദ്രമായ സിലിക്കൺവാലിയെ പ്രതിസന്ധിയിലാക്കുന്നതാണ് ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം. സിലിക്കൺ വാലിയിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യയിൽ നിന്ന് എച്ച്-1ബി വീസയിലെത്തിയവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല