
സ്വന്തം ലേഖകൻ: ലോക ഭക്ഷ്യ പദ്ധതിക്ക് (WFP) ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഏജൻസി വലിയ പങ്കുവഹിച്ചുവെന്ന് നൊബേൽ കമ്മിറ്റി നിരീക്ഷിച്ചു.
വിശപ്പ് ഒരു യുദ്ധത്തിലേക്ക് പോകാതിരിക്കാൻ വേൾഡ് ഫുഡ് പ്രോഗ്രാം വലിയ പങ്കാണ് വഹിച്ചത്. പട്ടിണി ഇല്ലാതാക്കുന്നതിൽ ഏജൻസി വലിയ സംഭാവന നൽകിയെന്നും കമ്മിറ്റി നിരീക്ഷിച്ചു. പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് മനുഷ്യർക്ക് മേൽ കണ്ണുകൾ തുറക്കാൻ ഈ പുരസ്‌കാരം പ്രചോദനമാവുമെന്നാണ് പ്രതീക്ഷയെന്ന് പുരസ്കാര നിർണയ സമിതിയിലെ ഒരാൾ പറഞ്ഞു.
സമാധാന നൊബേലിന് 211 വ്യക്തികളും 111 സംഘടനകളും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ നിന്നാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ തെരഞ്ഞെടുത്തത്. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗും പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
യു.എന്നിെൻറ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് വേൾഡ് ഫുഡ് പ്രോഗ്രാം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ഏജൻസിയുടെ പ്രഖ്യാപിത ലക്ഷ്യം. 83 രാജ്യങ്ങളിലായി 91.4 മില്യൺ ജനങ്ങൾക്ക് ഇവർ ഭക്ഷണം നൽകുന്നുണ്ട്. 1963ലാണ് ഏജൻസി രൂപീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്കായിരുന്നു രൂപീകരണം.
പിന്നീട് 1965ൽ യു.എന്നിെൻറ ഒരു സ്ഥിരം ഏജൻസിയായി മാറി. ലോകത്തെ വിവിധ രാജ്യങ്ങളും കോർപ്പറേഷനുകളും സ്വകാര്യ വ്യക്തികളുമാണ് ഏജൻസിക്ക് ഫണ്ട് നൽകുന്നത്. 2018ലെ കണക്കനുസരിച്ച് 7.5 ബില്യൺ ഡോളറാണ് ഏജൻസിയുടെ ആകെ ഫണ്ട്. യു.എസും യുറോപ്യൻ യൂണിയനുമാണ് ഏററവും കൂടുതൽ പണം വേൾഡ് ഫുഡ് പ്രോഗ്രാമിനായി നൽകുന്നത്.

സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. ‘വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമാര്‍ന്ന, സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്’ ആണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.
1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്. 1968ല്‍ പുറത്തിറങ്ങിയ ‘ഫസ്റ്റ്‌ബോണ്‍’ ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ‘ദി ട്രയംഫ് ഓഫ് അകിലസ്’, ‘ദി വൈല്‍ഡ് ഐറിസ്’ തുടങ്ങിയവ പ്രധാന കൃതികളാണ്.
വ്യക്തിഗതാനുഭവങ്ങളില്‍നിന്നുള്ള കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ ആന്തരികലോകത്തെ ആവിഷ്കരിക്കുന്ന വൈകാരിക തീവ്രതയാര്‍ന്ന കവിതകളാണ് അവരുടേത്. മാനസിക സംഘര്‍ഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേര്‍ന്നതാണ് അവരുടെ കാവ്യലോകമെന്നും നിരൂപകര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല