1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2020

സ്വന്തം ലേഖകൻ: യൂറോപ്പിൽ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി സർക്കാരുകൾ.  രോഗ വ്യാപനം നിയന്തണാതീതമായ സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല ഇയു നഗരങ്ങളും ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജർമനിയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ധാരണയായതായി ചാൻസലർ അംഗല മെർക്കൽ പറഞ്ഞു. മാസ്ക് ധരിക്കലും അകലം പാലിക്കലും കർശനമാക്കി. 

ജർമനിയിൽ പ്രതിദിനം 5,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. ജനം ജാഗ്രതയോടെ കഴിയേണ്ട കാലമാണെന്ന് ആരോഗ്യമന്ത്രി യെൻസ് സഫാൻ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു. ജർമനിയിൽ രണ്ടാമതൊരു ലോക്ഡൗണിലേക്ക് നീങ്ങുകയില്ല എന്ന് മന്ത്രി ഉറപ്പ് നൽകി. എങ്കിലും ജർമനിയിലുടനീളം കടുത്ത നിയന്ത്രണങ്ങൾ ഉടനടി പ്രഖ്യാപിക്കുമെന്നും ഒക്ടോബർ 15 മുതൽ ഈ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

ചാൻസലർ അംഗല മെർക്കലും മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ കാര്യത്തിലുള്ള ചർച്ചകൾ നടന്ന് വരുകയാണെന്ന് മന്ത്രി അറിയിച്ചു. ജർമനിയിൽ നിലവിൽ 33,300 പേരാണു രേഗബാധിതർ. 487 പേർ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. അടിയന്തര നടപടി എന്ന നിലയിൽ 8500 കൊവിഡ് തീവ്രപരിചരണ കിടക്കകൾ ഇതിനകം സജ്ജമാക്കി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. യുകെയിലെ പല ഭാഗത്തും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മരണനിരക്ക് 7 ശതമാനമായി. ലോകത്തിലെ കൊവിഡ് കേസുകളിലെ 16 ശതമാനവും യൂറോപ്പിലാണ്. 22% മരണവും യുറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.