
സ്വന്തം ലേഖകൻ: യുഎസ് തിരഞ്ഞെടുപ്പിൽ ഇരുപാര്‍ട്ടികളും പരസ്യങ്ങളും പ്രചാരണങ്ങളുമായി കരുത്തു കാട്ടുമ്പോള്‍ ബൈഡനൊപ്പം ഓടിയെത്തി ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വിട്ടുവീഴ്ചയില്ലാതെ പ്രചാരണരംഗത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ആഴ്ചയില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്റെ പ്രചരണം 270 തിരഞ്ഞെടുപ്പ് സീറ്റുകളെയാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഭിപ്രായ സർവേയില്‍ മുന്നിലാണെങ്കിലും ഫലം പ്രവചനാതീതമാണ്. ട്രംപിന്റെ കഴിഞ്ഞ രണ്ടാഴ്ചത്തെ പ്രചാരണങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അവരുടെ ശക്തികേന്ദ്രങ്ങളില്‍ മികച്ച മുന്നേറ്റമാണ് നല്‍കിയിരിക്കുന്നത്. ഈയാഴ്ച മുതല്‍ ട്രംപ് താന്‍ വിജയിച്ച സംസ്ഥാനങ്ങൾ കൈവിട്ട് പോവാതിരിക്കാനുള്ള ശ്രമത്തിലാണ്.
ട്രംപിനേക്കാള്‍ വളരെ വലിയ രീതിയിലാണ് ബൈഡന്റെ പ്രചാരണം നടക്കുന്നതെന്നാണ് യാഥാർഥ്യം. പ്രചാരണയാത്രയുടെ അവസാന ആഴ്ചയിലെ യാത്രാ ഷെഡ്യൂളുകളും പരസ്യ ചെലവുകളും ഇക്കാര്യം അടിവരയിടുന്നു. പ്രധാന ഹൗസ്, സെനറ്റ് മല്‍സരങ്ങളില്‍ ഡെമോക്രാറ്റിക് വിജയങ്ങള്‍ എത്തിക്കാന്‍ ബൈഡന്റെ തന്ത്രപ്രധാനമായ ഈ പ്രകടനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ട്രംപിനേക്കാള്‍ മികച്ച രീതിയില്‍ മത്സരിക്കാനുള്ള ബൈഡെന്‍ കാമ്പെയ്നിന്റെ കഴിവ് കണ്ടത് 100 മില്യണ്‍ ഡോളറിലധികം സാമ്പത്തിക നേട്ടമുണ്ടാക്കിയതോടെയാണ്: ഒക്ടോബര്‍ 14 ന് ബൈഡനും ഡെമോക്രാറ്റിക് പാര്‍ട്ടിയും ട്രംപിനേയും ജിഒപിയുടെ 223 മില്യണ്‍ ഡോളറിനേയും അപേക്ഷിച്ച് 331 മില്യണ്‍ ഡോളര്‍ ബാങ്കില്‍ സ്വരൂപിച്ചു,
ജിമ്മി കാർട്ടർക്കു ശേഷം ഒരു ഡമോക്രാറ്റ് സ്ഥാനാർഥിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം വിട്ടുകൊടുത്തിട്ടില്ലാത്ത ടെക്സസ് സംസ്ഥാനത്ത് ഇത്തവണയും റിപ്പബ്ലിക്കൻ തരംഗമെന്നു സൂചന. ടെക്സസ് യൂണിവേഴ്സിറ്റിയിലെ ഹോബി സ്കൂൾ ഫോർ പബ്ലിക് അഫയേഴ്സ് തിങ്കളാഴ്ച പുറത്തുവിട്ട സർവേ ഫലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് 5 പോയിന്റ് മുന്നിൽ. സർവേയിൽ പങ്കെടുത്ത വോട്ടർമാരിൽ 50% പേരും ട്രംപിനു വോട്ടു ചെയ്തു കഴിഞ്ഞവരോ ചെയ്യാൻ പോകുന്നവരോ ആണ്. 44.7 % വോട്ടർമാർ ഡമോക്രാറ്റ് സ്ഥാനാർഥിയായ ജോ ബൈഡനെ പിന്തുണയ്ക്കുന്നു.
അതിനിടെ ട്രംപ് നാമനിർദേശം ചെയ്ത ഏമി കോണി ബാരറ്റിനു സെനറ്റിന്റെ അംഗീകാരം ലഭിച്ചതും ശ്രദ്ധേയമായി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളെയും അതിജീവിച്ചാണ് ബാരറ്റിന്റെ നിയമനം ഉറച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല