
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിൽനിന്ന് ഒമാനിൽ എത്തുന്നവരുടെ ക്വാറന്റീൻ നിയമത്തിൽ ഭേദഗതി വരുത്തി. ഇനിമുതൽ ഏഴുദിവസം മാത്രമായിരിക്കും വിദേശരാജ്യങ്ങളിൽനിന്നുള്ളവർക്ക് ക്വാറന്റീൻ. ഇതുവരെ 14 ദിവസമായിരുന്നു.
ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. റോഡ്, വ്യോമ അതിർത്തികൾ വഴി എത്തുന്നവർക്ക് യാത്രയ്ക്ക് 96 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഒമാനിൽ വിദേശികളുടെ തൊഴിൽ കരാറുകൾ ഇനി ഒാൺലൈനിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന ഇലക്ട്രോണിക്ക് സേവനത്തിന് ബുധനാഴ്ച മുതൽ തുടക്കമായതായി തൊഴിൽമന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളി ഒമാനിലെത്തി റസിഡൻറ് കാർഡ് ലഭിച്ച ശേഷം തൊഴിൽ ഉടമക്ക് രജിസ്ട്രേഷൻ നടത്താവുന്നതാണ്. കരാർ പിന്നീട് പുനരവലോകനം ചെയ്യുന്ന പക്ഷം ഒാൺലൈനിൽ തന്നെ ഭേദഗതി ചെയ്യാനും സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തൊഴിലുടമയുടെ വിവരങ്ങളിലും മാറ്റങ്ങൾ വരുത്താം. തൊഴിൽ കരാറിെൻറ കൃത്യതയും കാലാവധിയും ഉറപ്പുവരുത്തുന്നതിനായി വിദേശ തൊഴിലാളി അത് പരിശോധിച്ച് സമ്മതമറിയിക്കുകയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.
തൊഴിൽ പെർമിറ്റ് പുതുക്കി റസിഡൻറ് കാർഡ് ലഭിച്ച ശേഷവും രജിസ്ട്രേഷൻ നടത്താം. പ്രൊഫഷനിൽ ഒൗദ്യോഗികമായി മാറ്റം വരുത്തിയാലോ കാലാവധി കഴിയുകയോ ചെയ്താലും രജിസ്ട്രേഷൻ നടത്തണം. തൊഴിലാളി കരാറിന് സമ്മതം അറിയിച്ച ശേഷമാണ് തൊഴിലുടമ കരാറിെൻറ സേവന ഫീസ് അടക്കേണ്ടത്. ഇതിന് ശേഷമാണ് കരാർ തൊഴിൽമന്ത്രാലയം അംഗീകരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല