
സ്വന്തം ലേഖകൻ: പുതുതായി വികസിപ്പിച്ച ലേബർ റീ എംപ്ലോയ്മെൻറ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടുത്തി ഖത്തർ ചേംബറും ഭരണ നിർവഹണ, തൊഴിൽ സാമൂഹിക മന്ത്രാലയവും പ്രത്യേക യൂസർ ഗൈഡ് (ഉപയോക്തൃ മാർഗനിർദേശങ്ങൾ) പുറത്തിറക്കി. അറബി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറക്കിയ ഗൈഡിൽ രജിസ്േട്രഷൻ മുതൽ അവസാന നടപടികൾ വരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര, നിർമാണ പ്രവർത്തനങ്ങളും പദ്ധതികളും തുടരുന്നതിനായി അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്തുന്നതിന് കമ്പനികളെ സഹായിക്കുകയെന്ന ലക്ഷ്യം വെച്ച് തൊഴിൽ മന്ത്രാലയവും ഖത്തർ ചേംബറും സഹകരിച്ചാണ് ലേബർ റീ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം സജ്ജമാക്കിയത്. ഖത്തർ ചേംബറിെൻറ വെബ്സൈറ്റിലും ചേംബറിെൻറ സമൂഹമാധ്യമ പേജുകളിലും യൂസർ ഗൈഡ് ലഭ്യമാണ്.
പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇതിൽ രജിസ്റ്റർ ചെയ്യാൻ കമ്പനികൾ മുന്നോട്ട് വരണമെന്ന് ഖത്തർ ചേംബർ ആവശ്യപ്പെട്ടു. രജിസ്േട്രഷൻ പൂർത്തിയാകുന്നതോടെ ലേബർ റീ എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോമിൽ കമ്പനിയുടെ പേരിൽ പുതിയ അക്കൗണ്ട് ആക്ടീവ് ആകും. തുടർന്നാണ് പുതിയ റിക്രൂട്ട്മെൻറുകൾക്കായി ഉദ്യോഗാർഥികളുടെ ബയോഡാറ്റ പരിശോധിക്കുന്നതിനും ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതിനും സാധിക്കുക.
https://www.qatarchamber.com/wpcontent/uploads/2020/11/Jobs_Portal_EN_User_Guide.pdf എന്ന ലിങ്കിൽ പുതിയ യൂസർ ഗൈഡ് ലഭ്യമാണ്. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് വീണ്ടും ജോലി കിട്ടാൻ സഹായിക്കുന്നതാണ് ഖത്തർ ചേംബറിെൻറ ഓൺലൈൻ സംവിധാനം. പ്രാദേശിക വിപണിയിൽ ജോലി നഷ്ടമായവർക്ക് ഇത് ആശ്വാസമാണ്.
https://www.qatarchamber.com/qcemployment/ എന്ന ലിങ്കിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് വീണ്ടും ജോലിക്കായുള്ള അപേക്ഷ സമർപ്പിക്കാം. രജിസ്റ്റർ ചെയ്തതിനുശേഷം അപേക്ഷ സമർപ്പിക്കുന്നതോടെയാണ് നടപടികൾ ആരംഭിക്കുക. തൊഴിൽ മന്ത്രാലയത്തിലെത്തുന്ന അപേക്ഷകളിൽ അധികൃതർ പരിശോധന നടത്തുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
പോർട്ടലിലൂടെ തൊഴിലാളികളെ പിരിച്ചുവിട്ട കമ്പനികൾക്ക് ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഓരോ തൊഴിലാളിയെ സംബന്ധിച്ചും വിശദമാക്കുന്നതിനുള്ള പ്രത്യേക ഫോറവും ആവശ്യമായ രേഖകൾ ചേർക്കുന്നതിനുള്ള സൗകര്യവും ഖത്തർ ചേംബർ ഒരുക്കിയിട്ടുണ്ട്.വെബ്സൈറ്റ് വഴി തൊഴിലാളികൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മറ്റു കമ്പനികൾക്ക് ജോലി മാറുന്നതിനും ഈ ഒാൺലൈൻ പോർട്ടലിൽ സൗകര്യമുണ്ട്.
ആഗ്രഹിക്കുന്ന കമ്പനികളിൽ പുതിയ തൊഴിൽ കണ്ടെത്തുന്നതിന് ഒാൺലൈൻ സംവിധാനം ഉപകരിക്കും. കൂടാതെ രാജ്യത്തെ കമ്പനികൾക്ക് ആവശ്യമായ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള അവസരവും ഖത്തർ ചേംബർ ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രതിസന്ധികാരണമായി തങ്ങൾ പിരിച്ചുവിട്ട തൊഴിലാളികളുടെ വിവരങ്ങൾ അതത് കമ്പനികൾക്ക് നൽകാനുള്ള സംവിധാനവും പോർട്ടലിലുണ്ട്.
സൈറ്റിലെ ഹോം പേജിലെ ‘റീ എംേപ്ലായ്മെൻറ്’ എന്ന വിൻഡോവിൽ ക്ലിക്ക് െചയ്താൽ വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഫോറം തുറന്നുവരും. ഇതിൽ തങ്ങളുടെ കമ്പനികളിൽ നിന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ വിശദവിവരങ്ങൾ അതത് കമ്പനികൾ ചേർക്കുകയാണ് വേണ്ടത്. എൻജിനീയർ, വർക്കർ, ൈഡ്രവർ, ഓഫിസ് ക്ലർക്ക്, ഇൻഫർമേഷൻ െടക്നോളജി, സെക്രട്ടറി, അക്കൗണ്ടൻറ്, സെക്യൂരിറ്റി, തൂപ്പുകാർ, ടീ ബോയ്, ക്ലർക്ക് തുടങ്ങിയ വിഭാഗം ജീവനക്കാരുടെ വിവരങ്ങൾ നൽകാം. ഈ വിഭാഗത്തിൽ പെടാത്തവരാണെങ്കിൽ അതിനുള്ള സൗകര്യവുമുണ്ട്. പ്രാദേശിക തൊഴിൽ വിപണിയിലെ പദ്ധതികളും വ്യാപാരങ്ങളും തുടരുന്നത് സുരക്ഷിതമാക്കുന്നതിനും മറ്റു കമ്പനികളിൽ നിന്നും ഒഴിവാക്കപ്പെട്ട വിദഗ്ധരായ തൊഴിലാളികളെ പുതിയ കമ്പനികൾക്ക് റിക്രൂട്ട് ചെയ്യാം.
കോവിഡ്-19 പ്രതിസന്ധിയിലും രാജ്യത്തെ വ്യാപാര പ്രവർത്തനങ്ങൾ തുടരുന്നതിനും സ്വകാര്യ മേഖലയെ സഹായിക്കുന്നതിനും പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ പദ്ധതികളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും പുതിയ ഒാൺലൈൻ സംവിധാനം ഏറെ സഹായകരമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല