1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2020

സ്വന്തം ലേഖകൻ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ്​ പ്രചരണത്തി​െൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു.

അതേസമയം, ഡെട്രോയിറ്റിൽ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ ഡോണൾഡ്​ ട്രംപ്​ അനുകൂലികൾ ‘തോക്കുകളേന്തി’ വിജയ പ്രഖ്യാപനവുമായി തെരുവുകളിലിറങ്ങി. നൂറോളം പേരാണ്​ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ തടിച്ചുകൂടിയത്​. ​ട്രംപിന്​ വിജയ സാധ്യതയില്ലെങ്കിലും അനുകൂലികൾ പ്രകടനവുമായി തെരുവുകളിൽ ഇറങ്ങുകയായിരുന്നു.

വോ​​ട്ടെണ്ണൽ പൂർത്തിയായില്ലെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും വിജയ അവകാശ വാദവുമായി രംഗത്തെത്തി. ജോർജിയയിലും പെൻസിൽവാനിയയിലും ബൈഡൻ വിജയം ഉറപ്പിച്ചതോടെ ബൈഡന്​ പ്രസിഡൻറ്​ സ്​ഥാനം ഉറപ്പായി. എന്നാൽ ​ഡെമോക്രാറ്റിക്കുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ്​ ട്രംപി​െൻറയും അനുകൂലികളുടെയും വാദം. ബൈഡന്​ 264 ഇലക്​ടറൽ വോട്ടുകളും ട്രംപിന്​ 214 വോട്ടുകളുമാണ്​ ഇതുവരെ ലഭിച്ചത്​. 270 വോട്ടുകൾ നേടിയാൽ പ്രസിഡൻറ്​ പദവിയി​െലത്തും.

അന്തിമഫലം അറിയാന്‍ പെൻസിൽവേനിയ, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലംവരുന്നത് വരെ കാത്തിരിക്കണമെന്നും ബൈഡന്‍ വിജയിച്ചു എന്ന് കരുതേണ്ടെന്നും നിയമയുദ്ധം തുടങ്ങാനിരിക്കുന്നേയുള്ളൂ എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

“ഞങ്ങള്‍ ഇതുവരെ വിജയത്തിന്റെ അന്തിമ പ്രഖ്യാപനം നടത്തിയിട്ടില്ല. പക്ഷേ അക്കങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നു,” ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

“ഞങ്ങള്‍ ഈ മത്സരത്തില്‍ വിജയിക്കാന്‍ പോകുന്നു. ഇന്നലെ മുതല്‍ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും 24 മണിക്കൂര്‍ മുമ്പ് ഞങ്ങള്‍ പിന്നിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മുന്നിലാണ്. നെവാദയിലും അരിസോണയിലും ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു. നെവാഡയില്‍ ഭൂരിപക്ഷം ഇരട്ടിയായി. മുന്നൂറിലധികം ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഞങ്ങള്‍ വിജയത്തിലേക്ക് പോകുകയാണ്. ഈ രാജ്യത്തിന്റെ പിന്തുണയോടെ ഞങ്ങള്‍ ജയിക്കും,” ബൈഡന്‍ പറഞ്ഞു.

20 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചാല്‍ ബൈഡന് ജയം ഉറപ്പാകും. ഇവിടെ വലിയ ലീഡാണ് ബൈഡനുള്ളത്. പക്ഷേ വൈകിയെത്തുന്ന തപാല്‍വോട്ടുകള്‍ കൂടി പരിഗണിക്കുന്ന പെന്‍സില്‍ വേനിയയില്‍ അന്തിമഫലം വൈകാന്‍ ഇനിയും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. ജോര്‍ജിയയില്‍ നേരിയ ലീഡാണ് ബൈഡനുള്ളത്. ഒരു ശതമനത്തില്‍ താഴെ മാത്രമേ ഭൂരിപക്ഷമുള്ളൂവെങ്കില്‍ ജോർജിയയിൽവീണ്ടും വോട്ടെണ്ണേണ്ടി വരുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെൻസ്പർഗർ അറിയിച്ചു.നെവാഡയിലും അരിസോണയിലും വിജയമുറപ്പിച്ച ബൈഡന്‍ അണികളെ ആഹ്വാനം ചെയ്ത് രംഗത്തുവന്നു.

വിജയം ഉറപ്പാണെന്നു പറഞ്ഞ ബൈഡൻ ഭരണത്തിലെ മുൻഗണനകളും വിവരിച്ചു. കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, വംശീയത എന്നിവക്ക് പരിഹാരം കാണുമെന്ന് ബൈഡൻ പറഞ്ഞു. ബൈഡന്‍റെ വിജയം അംഗീകരിക്കില്ല എന്ന നിലപാട് തുടരുകയാണ് ട്രംപ്. കോടതികളില്‍ കേസ് ഫയല്‍ ചെയ്ത ട്രംപ് നിയമയുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നാണ് പറഞ്ഞത്. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രമുഖര്‍ തന്നെ ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

നിർണായക സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയാവാത്തത് രാജ്യമെങ്ങും അസ്വസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. തപാൽ വോട്ടുകൾ എണ്ണുന്നതു സംബന്ധിച്ച നിയമങ്ങളും നടപടികളും വ്യത്യസ്തമായതാണ് വോട്ടെണ്ണൽ മൂന്നാം ദിവസത്തിലേക്ക് നീളാൻ കാരണം. പെൻസിൽവേനിയ, നോർത്ത് കാരലൈന, ജോർജിയ, മിഷിഗൻ, നെവാഡ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ ഫലമാണു വൈകുന്നത്. പെൻസിൽവേനിയയിൽ ഇന്നുവരെ ലഭിക്കുന്ന തപാൽവോട്ടുകൾ എണ്ണണം. നെവാഡയിലാകട്ടെ പത്താം തീയതി വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണണം. അലാസ്കയിൽ നാളെ മാത്രമേ തപാൽവോട്ടുകൾ എണ്ണൂ.

അതിനിടെ ട്രംപ് ഉയര്‍ത്തിയ നിയമപരമായ വെല്ലുവിളികള്‍ക്ക് ധനസഹായം നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചുരുങ്ങിയത് 60 ദശലക്ഷം ഡോളര്‍ (443 കോടിയോളം രൂപ) സമാഹരിക്കാനൊരുങ്ങുന്നു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ജോ ബൈഡനെതിരെ നിരവിധി സംസ്ഥാനങ്ങളിലെ കോടതികളില്‍ ട്രംപ് ടീം പരാതി നല്‍കിയിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ ദേശീയ സമിതിയുടെ ഫണ്ട് സമാഹരണ അഭ്യര്‍ത്ഥന ലഭിച്ച ഒരു റിപ്പബ്ലിക്കന്‍ അനുയായിയാണ്‌ നിയമസഹായത്തിന് ട്രംപ് ധനസമാഹരണം നടത്തുന്ന കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് ടീമോ റിപ്പബ്ലിക്കന്‍ ദേശീയ സമിതിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.