
സ്വന്തം ലേഖകൻ: അഞ്ചു ലക്ഷം പ്രവാസി ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള പദ്ധതി വാഗ്ദാനം ചെയ്ത് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ നയരേഖ. വിവിധ രാജ്യങ്ങളിൽനിന്നു രേഖകളില്ലാതെയെത്തിയ മൊത്തം 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമ ഭേദഗതി കൊണ്ടുവരാനാണു നീക്കം.
എച്ച്–1ബി അടക്കമുള്ള വിദഗ്ധ തൊഴിൽ വീസകളുടെ എണ്ണം വർധിപ്പിച്ചേക്കാം. എച്ച് –1 ബി വീസക്കാരുടെ പങ്കാളികൾക്കു തൊഴിൽവീസ നിഷേധിക്കുന്ന ട്രംപ് ഭരണകൂട നിയമം പിൻവലിക്കുന്നതും പരിഗണിക്കും. പ്രതിവർഷം 95,000 അഭയാർഥികൾക്കു പ്രവേശനം നൽകും.
“എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റ് ആയിരിക്കും താനെന്നായിരുന്നു വിജയപ്രസംഗത്തിൽ നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്. അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട രാജ്യത്തെ ഐക്യത്തിലേക്ക് എത്രയും വേഗം തിരിച്ചെത്തിക്കുകയാണു തന്റെ ദൗത്യം. ‘നാടിനെ വിഭജിക്കുന്ന പ്രസിഡന്റ് അല്ല, ഒരുമിപ്പിക്കുന്ന പ്രസിഡന്റാവും ഞാൻ എന്ന് പ്രതിജ്ഞ ചെയ്യുന്നു. എനിക്കു മുന്നിൽ ഭരണകക്ഷി സംസ്ഥാനങ്ങളോ പ്രതിപക്ഷ സംസ്ഥാനങ്ങളോ ഇല്ല, അമേരിക്ക മാത്രമേയുള്ളു,” ശനിയാഴ്ച രാത്രി ഡെലവെയറിലെ വിൽമിങ്ടനിൽനിന്ന് രാഷ്ട്രത്തോടു നടത്തിയ വിജയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.
അമ്മയെ അനുസ്മരിച്ച് കമല
അമേരിക്കയുടെ വൈസ് പ്രസിഡൻറ് പദത്തിലെത്തുന്ന ആദ്യ വനിത താനാണെങ്കിലും തീർച്ചയായും പദവിലെത്തുന്ന അവസാനത്തെ വനിതയല്ലെന്ന് കമല ഹാരിസ്. ഈ നേട്ടം കാണുന്ന ഓരോ കൊച്ചു പെൺകുട്ടിയും അമേരിക്ക അവസരങ്ങളുടെ ദേശമാണെന്ന് മനസ്സിലാക്കുമെന്നും നിയുക്ത പ്രസിഡൻറ് ജോ ബൈഡനൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് അവർ പറഞ്ഞു.
നാലുവർഷം നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്കയിൽ പുതുപുലരി ഉദയം കൊണ്ടിരിക്കുന്നുവെന്നും നാടിെൻറ മുറിവുകളുണക്കാൻ കെൽപ്പുള്ളയാളാണ് രാഷ്ട്രം തിരഞ്ഞെടുത്ത ബൈഡനെന്നും പറഞ്ഞ കമല തെൻറ നേട്ടത്തിെൻറ കാരണക്കാരിയായി എടുത്തുപറഞ്ഞത് അമ്മ ശ്യാമളയെ. ഇന്ത്യയിൽനിന്ന് തെൻറ 19ാം വയസ്സിൽ അമേരിക്കയിലേക്ക് വരുേമ്പാൾ ഇതുപോലൊരു സന്ദർഭത്തെക്കുറിച്ച് സങ്കൽപിക്കാൻ പോലും കഴിയുമായിരുന്നില്ല.
എന്നാൽ, ഇത്തരമൊരു സന്ദർഭം അമേരിക്കയിൽ സാധ്യമാകുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് അമ്മയേയും മുൻകഴിഞ്ഞ തലമുറയിലെ കറുത്ത വർഗക്കാരികളായ സ്ത്രീകളെയും കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്നും അവർ പറഞ്ഞു.
എച്ച്1 ബി വിസകളുടെ എണ്ണത്തിൽ വർധന
നയരേഖയിൽ സൂചിപ്പിക്കും വിധം എച്ച്1 ബി വിസകളുടെ എണ്ണത്തിൽ വർധന വരുത്തിയാൽ അത് നിറം പകരുക ആയിരക്കണക്കിന് ഇന്ത്യൻ പ്രഫഷനലുകളുടെ സ്വപ്നങ്ങൾക്ക്.
ഓരോ രാജ്യത്തിനും നിശ്ചത എണ്ണം വിസകൾ അനുവദിക്കുന്ന നിലവിലെ രീതി ഇല്ലാതാക്കുന്നതിനൊപ്പം ഈ വിസയിലെത്തുന്നവരുടെ പങ്കാളികൾക്ക് തൊഴിൽ പെർമിറ്റ് നിഷേധിച്ച ട്രംപിെൻറ നയങ്ങൾക്കും മാറ്റം വരും. കുടുംബവിസ നൽകുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ബൈഡെൻറ നയരേഖയിലുണ്ട്. നയം മാറ്റത്തോടെ എച്ച്1 ബി വിസ നിയന്ത്രണങ്ങളെ തുടർന്ന് വൻകിട ഐ.ടി കമ്പനികളിലുൾപ്പെടെ നഷ്ടപ്പെട്ട നൂറുകണക്കിന് തൊഴിലവസരങ്ങളാണ് ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രഫഷനലുകൾക്ക് വീണ്ടും തുറന്നുകിട്ടുക.
കുടിയേറ്റക്കാർ അമേരിക്കയുടെ വികസനത്തിൽ വഹിച്ച പങ്കിനെക്കുറിച്ച് പ്രചാരണവേളയിൽ വാചാലനായിരുന്ന ബൈഡൻ നിലവിലെ ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് ഏർപ്പെടുത്തിയ വിലക്കും എടുത്തുകളയുമെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല