
സ്വന്തം ലേഖകൻ: ഇന്ത്യൻ സെക്ടറിലേക്ക് സ്വകാര്യ ബജറ്റ് വിമാനക്കമ്പനികളുടെ സർവീസ് നിലച്ചത് യാത്രക്കാരെ വൻ പ്രതിസന്ധിയിലാക്കുന്നു. അത്യാവശ്യത്തിനായി നാട്ടിൽ പോകേണ്ട നിരവധി പേർ ടിക്കറ്റിനായി നെേട്ടാട്ടത്തിലാണ്. പ്രതിവാരസർവീസുകൾ പകുതിയായി കുറഞ്ഞതോടെ നിരക്കുകളും കുത്തനെ ഉയർന്നിട്ടുണ്ട്. േകാഴിക്കോട് ഒഴികെ സെക്ടറുകളിലേക്ക് പല ദിവസങ്ങളിലും എയർ ഇന്ത്യ എക്പ്രസിന് ടിക്കറ്റുകൾതന്നെ കിട്ടാനില്ല.
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം സെക്ടറിൽ നവംബർ അവസാനംവരെ രണ്ടു ദിവസങ്ങളിൽ മാത്രമാണ് ടിക്കറ്റുകൾ ലഭ്യമാവുന്നതുതന്നെ. ഇൗ ദിവസത്തെ വൺവേക്കുള്ള നിരക്കുകൾ 100 റിയാലിൽ കൂടുതലാണ്. കോഴിക്കോട്ട് സെക്ടറിലേക്ക് സലാം എയറിൽ താരതേമ്യന കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നുണ്ട്. ഡിസംബറിലെ നിരക്കുകൾ ഒരു വിമാനക്കമ്പനിയും പുറത്തു വിട്ടിട്ടില്ല.
ടിക്കറ്റുകൾ ലഭിക്കാത്തതും ആവശ്യത്തിന് സർവീസുകൾ ഇല്ലാത്തതും നിരവധി പേരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അതിനിടെ ഗോ എയറിനും മറ്റും ടിക്കറ്റ് ബുക്ക് ചെയ്ത പലരും നിയന്ത്രണം മാറുമെന്ന പ്രതീക്ഷയിൽ ടിക്കറ്റ് റദ്ദാക്കാതെ കാത്തിരിക്കുന്നുണ്ട്. അടുത്ത മാസം അഞ്ചിന് േഗാ എയറിന് കണ്ണൂരിലേക്ക് ടിക്കറ്റ് നേരത്തെ എടുത്തിരുന്നുവെന്നും എന്നാൽ തൽക്കാലം മാറ്റി എടുക്കാൻ ടിക്കറ്റുകൾ ലഭ്യമല്ലെന്നും യാത്രക്കാരനായ അൻസാരി പറഞ്ഞു. ഡിസംബറിൽ ഇന്ത്യൻ സ്കൂൾ അധ്യാപകർക്ക് വാർഷിക അവധിയാണ്. കോവിഡിന് ഒപ്പം വിമാനം റദ്ദാക്കൽ കൂടി വന്നതോടെ വാർഷിക അവധിക്ക് നാട്ടിൽ പോകാനുള്ള പ്ലാൻ പല അധ്യാപകരും ഒഴിവാക്കുകയാണ്. 40 ദിവസത്തിൽ താഴെ വാർഷിക അവധിയാണ് ഇൗ വർഷം ഇന്ത്യൻ സ്കൂൾ അധ്യപകർക്ക് ലഭിക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം രണ്ടുമാസത്തെ വേനലവധി അധ്യാപകർക്ക് ലഭിച്ചിരുന്നില്ല. ക്വാറൻറീൻ അടക്കമുള്ള പ്രയാസങ്ങളും നാട്ടിൽ നിന്ന് േകാവിഡ് പകരാനുള്ള സാധ്യതയുമൊക്കെ കണക്കിലെടുത്താണ് കുടുംബമായി താമസിക്കുന്നവരും അല്ലാത്തവരുമൊക്കെ യാത്ര ഒഴിവാക്കാൻ ആലോചിക്കുന്നത്.
ഒമാനിലേക്ക് തിരിച്ച് വരുേമ്പാഴുള്ള കോവിഡ് പരിശോധന അടക്കം നിരവധി നൂലാമാലകളും യാത്ര ഒഴിവാക്കുന്നതിന് കാരണമാണ്. രണ്ട് ക്വാറൻറീനുകൾ കൂടി അവധിയിൽ ഉൾപ്പെടുന്നതിനാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് അവധിയായി ലഭിക്കുകയെന്നും ഇവർ പറയുന്നു. ഫെബ്രുവരി മാർച്ച് മാസങ്ങളിൽ പരീക്ഷ നടക്കുന്നതിനാൽ മുന്നൊരുക്കങ്ങളും ആവശ്യമാണ്. പരീക്ഷക്ക് മുമ്പ് പ്രീ ബോർഡ് പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും നടത്തേണ്ടതുണ്ട്.
അതിനാൽ നാട്ടിൽ പോവുന്ന അധ്യാപകർ കൃത്യസമയത്ത് തന്നെ തിരിച്ച് വരേണ്ടതുമുണ്ട്. 2019 ജൂണിലാണ് ഭൂരിഭാഗം അധ്യാപകരും അവസാനമായി നാട്ടിൽ പോയത്. ഇൗ വാർഷിക അവധിക്കും നാട്ടിൽ പോവാൻ കഴിയാത്തവർക്ക് അടുത്ത ജൂണിൽ മാത്രമാണ് നാട്ടിൽ േപാവാൻ കഴിയുക. രണ്ട് വർഷമായി അടുത്ത ബന്ധുക്കളെ കാണാൻ കഴിയില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ വേറെ നിവൃത്തിയില്ലെന്ന് അധ്യാപകർ പറഞ്ഞതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല