
സ്വന്തം ലേഖകൻ: കൊവിഡ് പ്രത്യാഘാതം മറികടക്കാനായി സ്വകാര്യമേഖലയിലെ കൂടുതൽ വിഭാഗങ്ങൾക്ക് 20% വാടകയിളവ് നൽകാൻ അബുദാബി സർക്കാർ നിർദേശിച്ചു. ഇതനുസരിച്ച് നഴ്സറി, ഡന്റൽ ക്ലിനിക്, സലൂൺ എന്നീ വിഭാഗങ്ങളിലെ സ്ഥാപനങ്ങൾക്കു കൂടി ഈ ആനുകൂല്യം ലഭിക്കും.
നേരത്തേ റസ്റ്ററന്റ്, വിനോദ, ടൂറിസം വിഭാഗങ്ങൾക്ക് ഈ ആനുകൂല്യം നൽകിയിരുന്നു. 2019 ഒക്ടോബർ 1നും 2020 മാർച്ച് 31നും ഇടയിൽ വാടകക്കരാർ ഒപ്പുവച്ചവർക്കായിരുന്നു ഈ ആനുകൂല്യം.
പിന്നീട് ഏപ്രിൽ 1നും സെപ്റ്റംബർ 30നും ഇടയിൽ വാടകക്കരാർ പുതുക്കിയ ദീർഘകാല (2 വർഷം) കരാറുകാർക്കും വാടകയിളവിനു അർഹതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാൻ മാർച്ചിൽ സാമ്പത്തിക ഉത്തേജക പദ്ധതി പ്രഖ്യാപിച്ചിരുന്നു. വാടക ഇളവ്, സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഇളവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല