1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധം, സാമ്പത്തിക പുനരുജ്ജീവനം തുടങ്ങിയവക്ക് ഊന്നൽ നൽകിയുള്ള ബൈഡന്‍റെ പുതിയ പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്ച. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ 12 അംഗ കർമസമിതിക്ക് ബൈഡനും വൈസ് പ്രസിഡന്‍റ് കമല ഹാരിസും രൂപം നൽകുകയും ചെയ്തു.

കർണാടകയിലെ മാണ്ഡ്യ മദ്ദൂരിലെ ഹള്ളിഗെരെയിൽ വേരുകളുള്ള മുൻ സർജൻ ജനറൽ വിവേക് മൂർത്തി, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ ഡേവിഡ‍് കെസ്‌ലർ, യേൽ സർവകലാശാല അസിസ്റ്റന്‍റ് പ്രഫസർ മാ‍ർസല ന്യുനസ് സ്മിത്ത് എന്നിവർ അധ്യക്ഷരായുള്ള ഉപദേശക സമിതി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. ട്രംപ് ഒഴിവാക്കിയ വിദഗ്ധൻ ഡോ. ആന്‍റണി ഫൗച്ചിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ബൈഡൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് നിർദേശങ്ങൾ സമർപ്പിക്കണമെന്ന ആവശ്യവുമായി വൈറ്റ് ഹൗസ്. ഫെബ്രുവരി മാസം ബജറ്റ് അവതരിപ്പിക്കണമെന്നും 2022 വരെയുള്ള ചെലവുകൾ ഉൾകൊള്ളിക്കണമെന്നും നിർദേശം നൽകയതായി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം ജനുവരി 20ന് പ്രസിഡന്റ് ബൈഡൻ ചുമതലയേൽക്കേണ്ടതാണെങ്കിലും, ഒന്നും സംഭവിക്കാത്ത മട്ടിലാണ് വൈറ്റ് ഹൗസ്. ബൈഡന്റെ വിജയം തള്ളിക്കളയുന്ന നിലപാടാണ് ഇതുവരെ വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടുവെന്നു വ്യക്തമായിട്ടും, എന്തുകൊണ്ടാണ് ഇങ്ങനെ ഒരു നീക്കം നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വൈറ്റ് ഹൗസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലർ വാഷിങ്ടൻ പോസ്റ്റിനോട് പറഞ്ഞു.

ബൈഡന് അധികാരം കൈമാറുന്നതിന് പ്രവർത്തിച്ചു വരുന്ന ഏജൻസിക്കു ട്രംപിന്റെ അറ്റോർണി നോട്ടീസ് നൽകിയതും കൂടുതൽ കിംവദന്തികൾക്ക് കാരണമായിട്ടുണ്ട്. ഡിഫൻസ് വകുപ്പിൽ നിന്നും സെക്രട്ടറിയെ മാറ്റിയതിനുശേഷം, ട്രംപിന്റെ വിശ്വസ്തരെ തിരുകി കയറ്റുന്നതിനുള്ള ശ്രമങ്ങളെ കുറിച്ചും പെന്റഗൺ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.