1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2020

സ്വന്തം ലേഖകൻ: ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ (84) അന്തരിച്ചു.അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം. 1970ൽ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ഷെയ്ഖ് സൽമാൻ 50 വർഷമായി തൽസ്ഥാനത്തു തുടരുകയായിരുന്നു. മ‍ൃതദേഹം മനാമയിൽ എത്തിച്ചു കബറടക്കും.

രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്രമായത്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തികളിലൊരാളാണ് ശൈഖ് ഖലീഫ. അറബ് വസന്തത്തെ തുടർന്ന് 2011ൽ ബഹ്റൈനിലുണ്ടായ പ്രതിഷേധങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്നു ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പതാക താഴ്ത്തിക്കെട്ടും. സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് അടച്ചിടും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷമായിരിക്കും സംസ്‌കാരമെന്ന് കുടുംബം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.