1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2020

സ്വന്തം ലേഖകൻ: ഒമാൻ ദേശീയ ദിനത്തി​െൻറ ഭാഗമായുള്ള പൊതു അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമായി. നവംബർ 25, 26 തീയതികളിലായിരിക്കും പൊതുഅവധി. ഒൗദ്യോഗിക കലണ്ടർ പ്രകാരം നവംബർ 18, 19 തീയതികളിലായുള്ള പൊതുഅവധി അടുത്ത ആഴ്​ചയിലേക്ക്​ മാറ്റി നൽകുകയായിരുന്നു. ദേശീയ ദിനത്തി​ന്റെ ഔദ്യോഗിക ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും വ്യാപാര മേഖലയിൽ അനക്കമില്ലാത്തതി​ന്റെ പ്രയാസത്തിലാണ് വ്യാപാരികൾ. സാധാരണ നവംബറിൽ ദേശീയദിന അലങ്കാര വസ്തു വ്യാപാരം പൊടി പൊടിക്കുകയാണ് പതിവ്.

ഒമാ​െൻറ കൊടികൾക്കും ഒമാനി ചിഹ്നങ്ങൾ ആലേഖനം ചെയ്ത ഉൽപന്നങ്ങൾക്കും ഏറെ ആവശ്യക്കാർ ഉണ്ടാകുമായിരുന്നു. വാഹനാലങ്കാരങ്ങളും കൊടി തോരണങ്ങൾ തൂക്കലുമൊക്കെയായി ഒമാൻ ആഘോഷ തിമിർപ്പിലാകുന്ന സമയമാണിത്​. എന്നാൽ, ഇൗ വർഷം ഇത്തരം ആഘോഷങ്ങളില്ലാത്തത്​ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് വ്യാപാരികളെയാണ്. സാധാരണ ഇത്തരം വ്യാപാരികൾക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ള സീസണും ദേശീയദിന സീസണാണ്​.

സാധാരണ ദേശീയദിന ഭാഗമായി സ്വദേശികൾ വാഹനാലങ്കാരങ്ങൾ നടത്താറുണ്ടായിരുന്നു. അതിനു​ നല്ല തുക ചെലവിടുമായിരുന്നു. വാഹനാലങ്കാര ജോലികൾ ചെയ്യുന്ന കടകളിൽ വൻതിരക്കും അനുഭവപ്പെടുമായിരുന്നു. 50 വാർഷികമായതിനാൽ മികച്ച അലങ്കാരങ്ങളാണ് വ്യാപാരികൾ പ്രതീക്ഷിച്ചത്. എന്നാൽ, ഇൗ വർഷം േപരിനുപോലും അലങ്കാര ജോലികൾ നടന്നിട്ടില്ലെന്നും ഒരു വാഹനം പോലും അലങ്കരിച്ചത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഈ മേഖലയിലെ കച്ചവടക്കാർ പറയുന്നു.

50 ദേശീയ ദിന സ്​റ്റിക്കറുകൾ പതിച്ച നിരവധി ഉൽപന്നങ്ങൾ മൊത്ത വ്യാപാര കടയിൽ എത്തിയിട്ടുണ്ടെങ്കിലും അവ കെട്ടിക്കിടക്കുകയാണെന്ന്​ വ്യാപാരികൾ പറയുന്നു. ചില്ലറ വ്യാപാര കടകളിൽ ഇവയിൽ പലതും വിൽപനക്കുേപാലും എത്തിയിട്ടില്ല. ആവശ്യക്കാർ തീരെ ഇല്ലാത്തതിനാലാണ്​ ഇവ വിൽപനക്ക്​ വെക്കാത്തത്​. കഴിഞ്ഞ വർഷത്തേതി​െൻറ അഞ്ച് ശതമാനം കച്ചവടം പോലും ഈ വർഷം നടന്നിട്ടില്ല. സുൽത്താന്റെ ഫോട്ടായും ഒമാ​െൻറ മുദ്രയുമൊക്കെ പതിച്ചിട്ടുള്ള ടീഷർട്ടുകൾ, ലോഗോകൾ, കൊടികൾ, തോരണങ്ങൾ, രണ്ട് സുൽത്താന്മാരുടെ ചിത്രങ്ങൾ, പേനകൾ, വാച്ചുകൾ, ഷാളുകൾ, കണ്ണടകൾ തുടങ്ങി നിരവധി ഇനങ്ങൾ മൊത്ത വ്യാപാര കടകളിൽ കെട്ടിക്കിടക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.