1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ ശനിയാഴ്ച കനത്ത മഴയ്ക്കു സാധ്യത. വടക്കൻ എമിറേറ്റുകളിൽ മഴ ശക്തമാകും. അന്തരീക്ഷം മൂടിക്കെട്ടും. മലയോര മേഖലകളിൽ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.തീരദേശങ്ങളിലും പർവതമേഖലകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കടലിൽ നിരീക്ഷണത്തിനു ജെറ്റ് സ്കീകൾ, സ്പീഡ് ബോട്ടുകൾ എന്നിവയുണ്ടാകും.

പർവതമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ക്വാഡ് ബൈക്കുകളടക്കം പ്രത്യേക വാഹനങ്ങൾ സജ്ജമാക്കി. െഹലികോപ്റ്റർ നിരീക്ഷണവുമുണ്ടാകും. ചില മേഖലകളിൽ ഇന്നലെ നേരിയ മഴപെയ്തു. രാത്രിയിൽ അന്തരീക്ഷ ഈർപ്പം ഉയർന്നതിനാൽ ചൂട് കൂടുതലായിരുന്നു. വരും ദിവസങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കാം. റാസൽഖൈമ ജബൽ ജയ്സ് മലനിരകളിൽ ഇന്നലെ പുലർച്ചെ 14.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില.

വരും ദിവസങ്ങളിൽ രാജ്യത്തു താപനില കുറയും.കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് വാദികൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന് പൊലീസ് അറിയിച്ചു. മലനിരകളിൽ നിന്നു നീരൊഴുക്കു കൂടിയതിനാൽ മണ്ണിടിച്ചിൽ സാധ്യതയുണ്ട്.

ന്യൂനമർദ പാത്തി രൂപം കൊണ്ടതിന്റെ ഫലമായി ഒമാ​െൻറ വടക്കൻ ഗവർണറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ ശക്​തമായ കാറ്റി​െൻറയും ഇടിയുടെയും അകമ്പടിയോടെയുള്ള ശക്​തമായ മഴയുണ്ടാകും. മുസന്ദം ഗവർണറേറ്റിൽ നിന്നാണ്​ മഴ തുടങ്ങുക.

പിന്നീട്​ വടക്ക്​, തെക്കൻ ബാത്തിന, മസ്​കത്ത്​, ബുറൈമി, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ മേഖലകളിലേക്ക്​ മഴ വ്യാപിക്കും. വടക്ക്​ കിഴക്കൻ കാറ്റി​െൻറ ഫലമായി രാജ്യത്തെ താപനിലയിൽ ചെറിയ കുറവുണ്ടാകുമെന്നും കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം തീരത്ത്​ കടൽ സാമാന്യം പ്രക്ഷുബ്​ധമായിരിക്കും. തിരമാലകൾ രണ്ടരമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്​. മഴയിൽ മുൻ കരുതലുകൾ എടുക്കണമെന്നും വാദികളിൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.