
സ്വന്തം ലേഖകൻ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫക്ക് പാർലമെൻറ് അംഗങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. സുവ്യക്തമായ രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുകളുള്ള രാജ്യതന്ത്രജ്ഞനെയാണ് നഷ്ടമായതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അടുപ്പം പുലർത്തിയ അദ്ദേഹത്തിെൻറ നേട്ടങ്ങളും പാരമ്പര്യവും ബഹ്റൈെൻറ ചരിത്രത്തിൽ എക്കാലവും അനുസ്മരിക്കപ്പെടുമെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
എല്ലാ ബഹ്റൈനികൾക്കും അദ്ദേഹം പിതൃതുല്യനായിരുന്നുവെന്ന് അലി അൽ സായെദ് അനുസ്മരിച്ചു. അവരുടെ കുടുംബങ്ങളെക്കുറിച്ചും സ്ഥിതിയെക്കുറിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു. പാർലമെൻറ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്താനും പ്രാദേശിക വിഷയങ്ങൾ സംസാരിക്കാനും അദ്ദേഹം ശ്രദ്ധചെലുത്തി.
ഹമദ് രാജാവിെൻറ നേതൃത്വത്തിന് കീഴിൽ ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, ബാങ്കിങ് മേഖലകളിൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും അലി അൽ സായെദ് അനുസ്മരിച്ചു.ദശാബ്ദങ്ങളോളം ബഹ്റൈനെ സേവിച്ച മനുഷ്യസ്നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായതെന്ന് അബ്ദുല്ല അൽ തവാദി പറഞ്ഞു. അദ്ദേഹത്തിന് കീഴിൽ രാജ്യം നിരവധി വികസന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബഹ്റൈനികളാണ് രാജ്യത്തിെൻറ യഥാർഥ ആസ്തിയും സമ്പത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായും അബ്ദുല്ല അൽ തവാദി കൂട്ടിച്ചേർത്തു.
ബഹ്റൈനിലെയും ഗൾഫിലെയും മാത്രമല്ല ലോകത്തിലെ തന്നെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിെൻറ വിയോഗവാർത്ത വേദനജനകമാണെന്ന് ഇബ്രാഹിം അൽ നഫീ പറഞ്ഞു.പുരോഗമന രാജ്യങ്ങൾക്കൊപ്പം ബഹ്റൈനെയും എത്തിക്കുന്നതിൽ പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അതീവ താൽപര്യമെടുത്തുവെന്നും അദ്ദേഹം അനുസ്മരിച്ചു.
അന്തരിച്ച പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ മൃതദേഹം സംസ്കരിച്ചു.റിഫയിലെ ഹുനൈനിയ ഖബർസ്ഥാനിലായിരുന്നു സംസ്കാരം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും രാജ കുടുംബത്തിലെ മുതിർന്ന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ശൈഖ് ഈസ ബിൻ സൽമാൻ മോസ്ക്കിൽ സംസ്കാര പ്രാർത്ഥന നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല