
സ്വന്തം ലേഖകൻ: ഒമാനിലേക്ക് പുതിയ വിസകൾ അനുവദിക്കുന്ന വിഷയത്തിൽ വൈകാതെ തീരുമാനമുണ്ടായേക്കും. വിഷയം പഠിക്കാൻ സുപ്രീം കമ്മിറ്റി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.സുപ്രീം കമ്മിറ്റിയിലെ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഇതു സംബന്ധിച്ച പഠനത്തിനുള്ള സാേങ്കതിക കമ്മിറ്റിക്ക് രൂപം നൽകിയത്.
റോയൽ ഒമാൻ പൊലീസുമായും ഇൗ വിഷയത്തിൽ കൂടിയാലോചനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യാഴാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഉയർന്ന കോവിഡ് വ്യാപനം കണക്കിലെടുത്ത് പുതിയ വിസകൾ ഒാൺലൈനായും സർവിസ് സെൻററുകൾ വഴിയും അനുവദിക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ എക്സ്പ്രസ്, ഫാമിലി വിസിറ്റിങ് വിസകൾക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.വൈകാതെ പുതിയ തൊഴിൽ വിസകൾ അനുവദിക്കുന്നതിന് ഒപ്പം ടൂറിസ്റ്റ് വിസകളും അനുവദിക്കാനുള്ള തീരുമാനം ഒമാൻ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല