1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 15, 2020

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ബ്രെക്സിറ്റ് കരാറുമായി യുകെ മുന്നോട്ട് പോയാൽ ഡിസംബറിന് ശേഷം വ്യാപാര ഇടപാടുകൾ നടക്കില്ലെന്ന് അയർലൻഡ് മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണായക ചർച്ചകൾ അടുത്ത ആഴ്ച തുടങ്ങാനിരിക്കെ ഇരു പക്ഷത്തുമുള്ള മുതിർന്ന നേതാക്കൾ കടുത്ത നിലപാട് എടുത്തതോടെ പിരിമുറുക്കം രൂക്ഷമായിരിക്കുകയാണ്.

ജോൺസൻ യുകെ -ഐറിഷ് കരാറിലെ പ്രധാന വ്യവസ്ഥകൾ ലംഘിച്ച് മുന്നോട്ടു പോയാൽ ബ്രെക്സിറ്റിന് ശേഷം അയൽക്കാർ തമ്മിൽ ഒരു വ്യാപാര കറാറിനുള്ള സാധ്യത തീരെ ഇല്ലാതാകുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രി സൈമൺ കോവ്‌നി സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ, ജോൺസൺ തന്റെ പദ്ധതിയിൽ ഉറച്ചുനിൽക്കുമെന്നും കരട് നിയമത്തിലെ വിവാദമായ ഭാഗങ്ങൾ നിലനിർത്തുമെന്നും യുകെയിലെ ഒരു മുതിർന്ന മന്ത്രി സ്ഥിരീകരിച്ചു.

വടക്കൻ അയർലൻഡിനും ഗ്രേറ്റ് ബ്രിട്ടനുമിടയിലെ ചരക്കു നീക്കവുമായി ബന്ധപ്പെട്ട കരാറിന്റെ പ്രധാന ഭാഗങ്ങൾ റദ്ദാക്കാൻ മന്ത്രിമാർക്ക് അധികാരം നൽകുന്ന ഇന്റേണൽ മാർക്കറ്റ് ബില്ലാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ കല്ലുകടിയാകുന്നത്. ബില്ലിലെ തർക്ക വിഷയമായ ഭാഗങ്ങൾ നേരത്തെ എം‌പിമാർ ഒഴിവാക്കിയിരുന്നു. എന്നാൽ ഉടൻ കോമൺസിന്റെ പരിഗണനയ്ക്ക് വരുന്ന ബില്ലിൽ എല്ലാ യഥാർത്ഥ ഭാഗങ്ങളും വീണ്ടും ചേർക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് ഞായറാഴ്ച പറഞ്ഞു.

മത്സ്യബന്ധനം, വിവിധ മേഖലകൾക്കുള്ള സർക്കാർ സഹായം എന്നീ രണ്ട് വാണിജ്യ ഇടപാട് തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൻ ഇന്റേണൽ മാർക്കറ്റ് ബില്ലിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ കെട്ടടങ്ങുമെന്ന് സൈമൺ കോവ്‌നി പ്രതീക്ഷ പ്രകടിപ്പിച്ചു.

യുകെയിൽ കൊറോണ വൈറസ് ലോക്ക്ഡൌൺ ജനങ്ങളിൽ വ്യാപകമായി മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി മുന്നറിയിപ്പ്. മാനസികാരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കഴ്ഞ്ഞ ഏതാനും മാസങ്ങളിൽ കുതിച്ചുയർന്നതായി സൈക്യാട്രിസ്റ്റുകൾ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം ശക്തമായി തുടരുമ്പോൾ കടുത്ത മാനസികരോഗങ്ങൾ അനുഭവിക്കുന്നവരുടേയും അടിയന്തിര പരിചരണം ആവശ്യപ്പെടുന്നവരുടെയും ആശങ്കകളും കുത്തനെ വർധിക്കുന്നതായി റോയൽ കോളേജ് ഓഫ് സൈക്കിയാട്രിസ്റ്റ്സ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.