1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ കൂടുതൽ തൊഴിൽ മേഖലകളിലുള്ളവർക്ക് 10 വർഷത്തേക്ക് നൽകുന്ന ഗോൾഡൻ റെസിഡൻസി വീസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.

പിഎച്ച്.ഡി. നേടിയവർ, ഡോക്ടർമാർ, കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കൽസ്, ഇലക്ട്രോണിക്സ് ആൻഡ് ആക്ടീവ് ടെക്‌നോളജി എന്നീ വിഭാഗങ്ങളിലെ എൻജിനിയർമാർ എന്നിവർക്കുകൂടി ഇനി ഗോൾഡൻ വീസ ലഭ്യമാകും. അംഗീകൃത സർവകലാശാലകളിൽനിന്ന് 3.8-ൽ കൂടുതൽ സ്കോർ നേടുന്നവർക്കും ഇത്തരം വീസ ലഭിക്കും.

ആർട്ടിഫിഷൽ ഇന്റലിജൻസ്, ബിഗ് ഡേറ്റാ ആൻഡ് വൈറസ് എപ്പിഡമിയോളജി എന്നീ രംഗങ്ങളിൽ ബിരുദമുള്ള വിദഗ്ധർക്കും ഗോൾഡൻ വീസ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

2019 മേയിലാണ് യുഎഇ ഗോൾഡൻ വീസ ആരംഭിക്കുന്നത്. അനിശ്ചിതകാലത്തേക്ക് യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്ന വീസയെന്ന നിലയിലായിരുന്നു ആദ്യപ്രഖ്യാപനം. എന്നാൽ, പിന്നീട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് വീസയുടെ കാലാവധി 10 വർഷത്തേക്കാണെന്നും പുതുക്കാനാവുമെന്നും വിശദീകരിച്ചു.

നിക്ഷേപകർക്കും ബിസിനസുകാർക്കും ഇതിനകം ഗോൾഡൻ വീസ അനുവദിച്ചുകഴിഞ്ഞു. നാന്നൂറിലേറെ പേരാണ് ഗോൾഡൻ വീസയിൽ യുഎഇയിലുള്ളത്. കൂടുതൽ മേഖലകളിലേക്ക് ഗോൾഡൻ വീസ അനുവദിച്ചതോടെ ഒട്ടേറെപ്പേർക്ക് യു. എ.ഇയിൽത്തന്നെ കഴിയാനുള്ള അവസരമുണ്ടാകും. യുഎഇയുടെ വികസനത്തിലും മുന്നേറ്റത്തിലും ഈ നീക്കം നിർണായമാകുമെന്നാണ് പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.