1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 2710 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 269 ഉറവിടം അറിയാത്തത്. 39 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 25,141 സാംപിളുകൾ പരിശോധിച്ചു. 6567 പേർ രോഗമുക്തരായി. ഇതോടെ സ്ംസ്ഥാനത്ത് 70,925 പേർ ചികിത്സയിലുണ്ട്.

വ്യാപനം തടയുന്നതിൽ സർക്കാർ നിതാന്ത ജാഗ്രത കാണിച്ചു. കൊവിഡ് ഉച്ചസ്ഥായിയിലെത്തിയപ്പോഴും മരണസംഖ്യ കുറച്ചുനിർത്താനായി. കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. പരിശോധനയിൽ ഏറ്റക്കുറച്ചിലുണ്ട്. ആഴ്ചയിൽ ഏത്രപേർക്ക് കൊവിഡ് ബാധിച്ചു എന്നും രോഗമുക്തരായി എന്നുമാണ് ശാസ്ത്രീയമായി നോക്കുന്നത്. ഒക്ടോബർ 24നായിരുന്നു ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുണ്ടായിരുന്നത്. ഒരുലക്ഷത്തിനടത്തു രോഗികളുണ്ടായിരുന്നു. ഇപ്പോൾ 71,000 പേരാണ് ചികിത്സയിലുള്ളത്.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

മലപ്പുറം 496
കോഴിക്കോട് 402
എറണാകുളം 279
തൃശൂര്‍ 228
ആലപ്പുഴ 226
തിരുവനന്തപുരം 204
കൊല്ലം 191
പാലക്കാട് 185
കോട്ടയം 165
കണ്ണൂര്‍ 110
ഇടുക്കി 83
കാസര്‍കോട് 64
പത്തനംതിട്ട 40
വയനാട് 37 .

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 310
കൊല്ലം 654
പത്തനംതിട്ട 155
ആലപ്പുഴ 658
കോട്ടയം 683
ഇടുക്കി 283
എറണാകുളം 503
തൃശൂര്‍ 647,
പാലക്കാട് 973
മലപ്പുറം 684
കോഴിക്കോട് 556
വയനാട് 67
കണ്ണൂര്‍ 285
കാസര്‍കോട് 109

ജാഗ്രതയിൽ വിട്ടുവീഴ്ചയുണ്ടാകരുത്. കോവിഡിന് രണ്ടാമതും മൂന്നാമതും തരംഗം ഉണ്ടാകാമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം. ആദ്യത്തേതിനേക്കാൾ രൂക്ഷമായ അവസ്ഥയിലായിരിക്കും വീണ്ടും ഉണ്ടാകുന്നത്. രോഗവ്യാപനം തടയേണ്ടതില്ല എന്ന പ്രചരിപ്പിക്കപ്പെട്ടത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. രോഗവ്യാപനം തടയുന്നതിന് നമ്മുടെ സംസ്ഥാനം സ്വീകരിച്ച നടപടികൾ ശരിയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രചാരണം നടത്തേണ്ടത്. പ്രായാധിക്യമുള്ളരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്. തമ്മിൽ ഇടകലർന്ന് കാര്യങ്ങൾ നീൽക്കരുത്. ജാഥ, റോഡ് ഷോ എന്നിവ ഒഴിവാക്കണം. മാനദണ്ഡങ്ങൾ പാലിച്ച് യോഗത്തിൽ പങ്കെടുക്കാം. നിശ്ചിത ആളുകൾക്ക് യോഗത്തിൽ പങ്കെടുക്കാം. കൃത്യമായി ശാരീരിക അകലം പാലിച്ച് യോഗങ്ങൾ നടത്താൻ സാധിക്കും. അടുത്തു പെരുമാറുന്ന പ്രചരണ രീതി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.