1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2020

സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സെയ്ഷെൽസിൽ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓൺ ലൈനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നങ്ങളിൽ പെടുന്ന ഗാർഹിക ജോലിക്കാർക്ക് സുരക്ഷാ കേന്ദ്രം ഏർപ്പെടുത്തണമെന്ന ആവശ്യത്തോടും അനുകൂലമായി പ്രതികരിച്ചു. മുക്കാൽ മണിക്കൂറോളം ചർച്ച നടത്തിയ മന്ത്രി തുടർന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിച്ചു.

സർച്ചാർജ്​ കുറച്ചു; വൈദ്യുതി നിരക്ക്​ കുറയും

കോവിഡ്​ കാലത്ത്​ വൈദ്യുതി നിരക്കിൽ ഉൾപ്പെടെ ഇളവ്​ നൽകിയ ദുബായ് ഭരണകൂടം ഇളവുമായി വീണ്ടും രംഗത്ത്​. ഇന്ധന സർച്ചാർജ് കുറക്കാൻ എമിറേറ്റ്​സ്​ സുപ്രീം കൗൺസിൽ ഓഫ്​ എനർജി തീരുമാനിച്ചു. ഇതോടെ വൈദ്യുതി, വെള്ളം നിരക്കിൽ ഇളവുണ്ടാകും. ഡിസംബർ ഒന്ന്​ മുതൽ പ്രാബല്യത്തിൽവരും.

സുപ്രീം കൗൺസിൽ ഓഫ്​ എനർജി ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ സഈദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. വൈദ്യുതി സർച്ചാർജ്​ മണിക്കൂറിൽ കിലോവാട്ടിന്​ 6.5 ഫിൽസ്​ എന്നത്​ അഞ്ച് ഫിൽസായി കുറയും. ​ വെള്ളത്തി​െൻറ സർച്ചാർജ്​ ഇംപീരിയൽ ഗാലന്​ 0.6 എന്നത്​ 0.4 എന്നായി കുറയും. ​

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരമാണ്​ നടപടി. ആഗോളതലത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതിയും ജലവും നൽകാനുള്ള ദുബായ് സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തി​െൻറ ​പ്രതിഫലനമാണിത്​. സൗരോർജ ഉൽപാദന വർധനവി​െൻറ ഫലമായി ഇന്ധന ഉപഭോഗത്തിൽ നേടിയ ലാഭമാണ്​ ഉപഭോക്താക്കൾക്ക് കൈമാറുന്നത്​.

പുനരുപയോഗ ഊർജ തോത്​ വർധിപ്പിക്കാനും 75 ശതമാനം ശുദ്ധ ഊർജസ്രോതസ്സിൽനിന്ന്​ ഉൽ​പാദിപ്പിക്കാനുമാണ്​ പദ്ധതിയെന്ന് ദുബായ് ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദേവ) സി.ഇ.ഒ സഈദ്​ മുഹമ്മദ്​ അൽതായർ പറഞ്ഞു. ശുദ്ധ ഊർജത്തി​െൻറ അളവ്​ കൂടി​യതോടെ സമ്മിശ്ര ഇന്ധന ഉപയോഗത്തി​െൻറ അളവ്​ ഒമ്പത്​ ശതമാനം കുറക്കാൻ കഴിഞ്ഞു. ഇത്​ ഉപഭോക്​താക്കളുടെ ബില്ലിൽ പ്രതിഫലിക്കും. ഇന്ധന സർച്ചാർജ്​ കുറക്കുന്നതിലൂടെ ദുബായ്യിലെ താമസക്കാരുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.