
സ്വന്തം ലേഖകൻ: നായക്കൊപ്പം കളിക്കുേമ്പാൾ വഴുതിവീണ നിയുക്ത യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ കാലിന് നേരിയ പൊട്ടൽ. അദ്ദേഹത്തിന് ആഴ്ചകളോളം ‘വാക്കിങ് ബൂട്ട്’ ഉപയോഗിക്കേണ്ടിവരുമെന്ന് ഡോക്ടറെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച മേജർ എന്ന നായയുടെ കൂടെ കളിച്ചപ്പോഴയാണ് സംഭവം. ആശുപത്രിയിൽ അദ്ദേഹം ഡോക്ടറെ കാണാൻ പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിൽ മുടന്തിയാണ് ഇദ്ദേഹം നടക്കുന്നത്.
ഞായറാഴ്ച അസ്ഥിരോഗ വിദഗ്ധനെ സന്ദര്‍ശിച്ച ബൈഡനെ എക്‌സ് റേയ്ക്കും സി.ടി. സ്‌കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്‌സ് റേ പരിശോധനയില്‍ പൊട്ടലുകളില്ലെന്ന് വ്യക്തമായതായി ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന്‍ ഒ കോണറിനെ ഉദ്ധരിച്ച് പ്രത്യേക പ്രസ്താവന ബൈഡന്റെ ഓഫീസ് പുറത്തിറക്കി. ബൈഡനെ ഒരു സ്‌കാനിങ്ങിനു കൂടി വിധേയനാക്കുമെന്നും കെവിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബൈഡന് അസുഖം വേഗം ഭേദമാകട്ടെയെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. 2018ലാണ് ജർമർ ഷെപ്പോർഡായ മേജർ ബൈഡൻെറ കൂടെയെത്തുന്നത്. ഇവരുടെ കുടുംബത്തിന് ചാമ്പ് എന്ന് പേരുള്ള മറ്റൊരു ജർമൻ ഷെപ്പേഡ് കൂടിയുണ്ട്. കൂടാതെ ഇവർ വൈറ്റ് ഹൗസിലേക്ക് മാറുേമ്പാൾ പുതിയ പൂച്ചയും കൂടെയുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല