1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സ്വന്തം ലേഖകൻ: കോവിഡിനെതിരായ പ്രതിരോധ വാക്​സിൻ വിതരണം യു.എ.ഇയിൽ തുടങ്ങി. മലയാളികൾ അടക്കം വാക്​സിൻ എടുക്കുന്നതി​​ൽ പങ്കാളികളായി. 20 ലക്ഷം വാക്​സിൻ ഡോസാണ്​ അബുദബിയിൽ വിതരണത്തിന്​ എത്തിയത്​​. ചൈനയുടെ സിനോഫോം വാക്​സിനാണ്​ എത്തിയത്​. സൗജന്യമായാണ്​ വാക്​സിൻ നൽകുന്നത്​. 86 ശതമാനം ഫലപ്രദമാണെന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയതതി​െൻറ വിലയിരുത്തൽ. വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യമുണ്ട്​​.

വീസ നൽകിയ എമിറേറ്റിലെ കേന്ദ്രങ്ങളിൽ നിന്നാണ് പ്രവാസികൾ കുത്തിവെപ്പെടുക്കേണ്ടത്. കൊവിഡ് നെഗറ്റിവ് ആണെന്ന പരിശോധനഫലവും എമിറേറ്റ്സ് ഐ.ഡിയും നിർബന്ധം. ആദ്യ ഡോസ്​ എടുത്ത ശേഷം 21ാം ദിവസം രണ്ടാം ഡോസ്​ എടുക്കണം. സേഹയുടെ 80050 എന്ന നമ്പറിൽ വിളിച്ച് വാക്സിന് അപ്പോയിൻമെൻറ്​ എടുക്കാം.

21 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസാണ് വാക്സിൻ എടുക്കേണ്ടത്. സിനോഫാമിന് പുറമെ, റഷ്യൻ നിർമിത സ്ഫുട്നി​ക് വാക്സി​െൻറ മൂന്നാംഘട്ട പരീക്ഷണവും അബുദബിയിൽ തുടങ്ങുകയാണ്.18 വയസ്സിൽ കൂടുതലുള്ളവർക്കാണ് വാക്സിൻ. വാക്സിനേഷനോട്​ കടുത്ത അലർജി, അപസ്മാരം, മസ്തിഷ്ക വീക്കം, മാനസികരോഗം എന്നിവ ഉള്ളവർക്ക്​ വാക്‌സിൻ നൽകില്ല. ഒരു മാസത്തിനുള്ളിൽ വാക്സിൻ സ്വീകരിച്ചവർ, 14 ദിവസത്തിനുള്ളിൽ മറ്റ് വാക്സിനുകൾ സ്വീകരിച്ചവർ എന്നിവർക്കും വാക്സിനേഷൻ നൽകില്ല.

അബുദാബി നിവാസികൾക്ക് വാക്‌സീനേഷനായി റജിസ്റ്റർ ചെയ്യാം. വാക്‌സീൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് വിപിഎസ് ഹെൽത്ത്കെയർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം– 8005546. ആളുകൾക്ക് വാട്ട്‌സ്ആപ്പ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. വെള്ളിയാഴ്ച രാത്രി അല്ലെങ്കിൽ ശനിയാഴ്ച രാവിലെ ഹെൽപ് ലൈൻ സജ്ജമാകും. വെബ്‌സൈറ്റ് വഴിയും സ്ലോട്ട് ബുക്ക് ചെയ്യാം. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് www.vpshealth.com, www.covidvaccineuae.com ൽ ലോഗിൻ ചെയ്യാം.

വാക്‌സീനേഷനായി സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് നൽകേണ്ട വിശദാംശങ്ങൾ ഇനി പറയുന്നവയാണ്:

പേര്

ലിംഗം

പ്രായം

ദേശീയത

ജോലി ചെയുന്ന സ്ഥാപനം

ഇ–മെയിൽ

മൊബൈൽ ഫോൺ

എമിറേറ്റ്സ് ഐഡി / പാസ്‌പോർട്ട്

തിരഞ്ഞെടുക്കുന്ന വാക്‌സീനേഷൻ കേന്ദ്രം.

റജിസ്റ്റർ ചെയ്തവർക്ക് ഞായറാഴ്ച മുതൽ അപ്പോയിന്റ്മെന്റ് നൽകും. ഗ്രൂപ്പിന് ഇതിനകം 300 ലധികം കോളുകൾ ഇതിനകം ലഭിച്ചു, ഇവർക്ക് ആദ്യ ദിവസമായ ശനിയാഴ്ച സ്ലോട്ടുകൾ അനുവദിക്കും. പ്രതിദിനം 3,000 മുതൽ 5,000 വരെ ആളുകൾക്ക് വാക്‌സീനേഷൻ നൽകാനാണ് ഗ്രൂപ്പിന്റെ തയ്യാറെടുപ്പുകൾ. വരും ദിവസങ്ങളിൽ ശേഷി വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. വാക്‌സീൻ നൽകുന്നതിന് ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സീൻ എടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിലായിരിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.