
സ്വന്തം ലേഖകൻ: ബഹ്റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന് ആല് ഖലീഫ വ്യക്തമാക്കി. കലാ, പാരമ്പര്യ, സാംസ്കാരിക, കായിക പരിപാടികളാണ് സംഘടിപ്പിക്കുക. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ശ്രദ്ധേമായ ഒട്ടേറെ പരിപാടികള്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിക്കുകയും പൊതുജനങ്ങളുടെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
ദേശസ്നേഹം പ്രകടിപ്പിക്കാനും ഭരണാധികാരികളോടുള്ള കൂറ് വിളംബരം ചെയ്യാനുമുതകുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. വിവിധ സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങളും വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് പരിപാടി വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തില്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പരിപാടികള്‍ നടക്കുക.
ഇൻസ്റ്റഗ്രാമിലൂടെ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 14ന് സീഫ് മാളില്‍ തടിയില്‍ തീര്‍ത്ത ശില്പങ്ങളുടെ പ്രദര്‍ശനം നടക്കും. 18ന് ദക്ഷിണ മേഖല ഗവര്‍ണറേറ്റുമായി ചേര്‍ന്ന് സൈക്കിള്‍ പരേഡ് നടത്തും. 27ന് ‘മനാമയുടെ ചരിത്ര ചിത്രങ്ങള്‍’ പുസ്തകത്തിെൻറ രണ്ടാം പതിപ്പ് പുറത്തിറക്കും.
ഏറ്റവും മനോഹരമായി അലങ്കരിക്കുന്ന കെട്ടിടങ്ങള്‍ക്ക് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷങ്ങളിലും ഈ മത്സരം നടന്നിരുന്നു. രണ്ട് പുതിയ ദേശീയ ഉദ്ഗ്രഥന ഗാനങ്ങള്‍ പുറത്തിറക്കും. ഇൻസ്റ്റഗ്രാമിലൂടെ മൂന്ന് ഓണ്‍ലൈന്‍ മത്സരങ്ങളാണ് സംഘടിപ്പിക്കുക. ‘ദേശീയ ദിനം നമ്മെ ഒന്നിപ്പിക്കുന്നു’ പ്രമേയത്തിലുള്ള ചിത്രരചന മത്സരവും ഇതിെൻറ ഭാഗമായി ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല