
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ ലഭിക്കുന്നതിന് പൊതുജനങ്ങളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിച്ചതായി സൌദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വിദേശികൾക്കും ‘സിഹ്വത്തി’ എന്ന ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. http://onelink.to/yjc3nj എന്ന ലിങ്കിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തിൽ ആൻറിബോഡികൾ ദീർഘകാലം രൂപപ്പെടുത്തി നിർത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ നൽകുന്നത് പൂർണമായും സൗജന്യമായായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനേഷൻ മൂന്നു ഘട്ടങ്ങളായി നടക്കും. ഒാരോ ഘട്ടത്തിലും നിശ്ചിത വിഭാഗം ആളുകൾക്കാണ് വാക്സിൻ നൽകുക.
65 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കും. പെട്ടെന്ന് രോഗബാധക്ക് സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അമിത വണ്ണമുള്ളവര്‍, അവയവയമാറ്റം നടത്തിയവരടക്കമുള്ള പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക. പ്രമേഹം, ആസ്തമ, ഹൃദ്രോഗം, പക്ഷാഘാതമുണ്ടായവര്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗം തുടങ്ങിയ ഏതെങ്കിലും രണ്ടോ അതിലധികമോ രോഗമുള്ളവര്‍ക്കും ഒന്നാം ഘട്ടത്തില്‍ വാക്സിന് നല്‍കും.
രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളിലുള്ള വിദേശികളും സ്വദേശികളും മറ്റു ആരോഗ്യപ്രവര്‍ത്തകരും, ആസ്തമ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദം, നേരത്തെ സ്ട്രോക്ക് വന്നവര്‍ എന്നിവര്‍ക്ക് നല്‍കും. വാക്സിന് എടുക്കാന്‍ താത്പര്യമുള്ള എല്ലാ സ്വദേശികളെയും വിദേശികളെയും മൂന്നാംഘട്ടത്തില്‍ പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല