
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെ ട്രംപ്. പെന്‍സില്‍വേനിയ സംസ്ഥാനത്തെ ബൈഡന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
പെന്‍സില്‍വേനിയയിലെ ബൈഡന്‍റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ സുപ്രീംകോടതി ഉള്‍പ്പടെ നിരവധി കോടതികള്‍ കേസ് തള്ളിയതാണ്.
സിഗ്‌നേച്ചര്‍ വെരിഫിക്കേഷന്‍, മെയ്‌ലിന്‍ ബാലറ്റ് ഡിക്ലറേഷന്‍, ഇലക്ഷന്‍ ഡേ ഒബ്‌സര്‍വേഷന്‍ തുടങ്ങിയ പ്രധാന മൂന്നു വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ വ്യക്തമായ തീരുമാനം ഉണ്ടാകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്.
ചട്ടങ്ങളുടെ ലംഘനമാണ് പെന്‍സില്‍വേനിയ തെരഞ്ഞെടുപ്പിൽ നടന്നത്. ഇവിടുത്തെ 2.6 മില്യന്‍ വോട്ടുകൾ നിര്‍ണായകമാണ്. ഇത്രയും വോട്ടുകളുടെ തീരുമാനം മതി തെരഞ്ഞെടുപ്പ് മാറിമറിയുന്നതിന് എന്നും ട്രംപ് അവകാശപ്പെടുന്നു. ഡിസംബർ 23ന് മുമ്പ് ഇതിനൊരു തീരുമാനം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല