
സ്വന്തം ലേഖകൻ: അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്ന ജല, വൈദ്യുതി നിരക്ക് വർധന പ്രവാസികളുടെ ബജറ്റ് താളം തെറ്റിക്കും. നിലവിലെ നിരക്കിനെക്കാൾ ഇരട്ടിയിലധികമായി വൈദ്യുതി ബില്ലുകൾ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വെള്ളക്കരത്തിൽ വലിയ വർധന ഉണ്ടാവില്ല. നിലവിൽ 15 റിയാൽ വൈദ്യുതി ബിൽ അടക്കുന്ന വിഭാഗത്തിൽപെട്ട സ്വദേശികളടെ ബിൽ 22.5 ആയും വിദേശികളുടെ ബിൽ 35 റിയാലായും ഉയരും.
നിലവിൽ 30 റിയാൽ ബിൽ അടക്കുന്ന സ്വദേശികൾ 50 റിയാലും വിദേശികൾ 80 റിയാലും അടക്കേണ്ടി വരും. നിലവിൽ 45 റിയാൽ വൈദ്യുതി ബിൽ അടക്കുന്ന സ്വദേശികൾ 70 റിയാലും വിദേശികൾ 110 റിയാലും അടക്കേണ്ടിവരും. നിലവിൽ 15 റിയാൽ ജലത്തിന് അടക്കുന്ന സ്വദേശികൾ 17.5 റിയാലും വിദേശികൾ 21 റിയാലും അടക്കേണ്ടിവരും. നിലവിൽ 30 റിയാൽ അടക്കുന്ന സ്വദേശികൾ 32.5 റിയാലും വിദേശികൾ 39 റിയാലും അടക്കണം. 45 റിയാൽ അടക്കുന്ന സ്വദേശികൾ 47.5 റിയാലും വിദേശികൾ 57 റിയാലും അടക്കേണ്ടി വരും.
വൈദ്യുതിനിരക്കിലാണ് കാര്യമായ വർധന ഉണ്ടാവുക. ജല, വൈദ്യുതി നിരക്കുകൾ വർധിക്കുന്നത് തങ്ങളുടെ കുടുംബ ബജറ്റിനെ എങ്ങനെ ബാധിക്കുമെന്നറിയാത്ത ആശങ്കയിലാണ് പ്രവാസികളിൽ പലരും. കോവിഡ് പശ്ചാത്തലത്തിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് പല പ്രവാസികളും അനുഭവിക്കുന്നത്. േകാവിഡ് കാരണം നിരവധി പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ശമ്പളം കുറച്ച കമ്പനികളും നിരവധിയാണ്.
കോവിഡ് വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാണ് നൽകിയത്. നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും മറ്റു പലതും അടച്ചുപൂട്ടൽ ഭീഷണിയിലുമാണ്. കടയും സ്ഥാപനങ്ങളും മാസങ്ങളോളം അടച്ചിേടണ്ടിവന്നതിെൻറ വീഴ്ചയിൽനിന്നു പല സ്ഥാപനങ്ങളും ഇതുവരെ നിവർന്നുനിന്നിട്ടില്ല. വൈദ്യുതി, ജല ബില്ലുകളുടെ വർധന കുടുംബബജറ്റിെൻറ ബാധിക്കുന്നത് എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് പലരും ചിന്തിക്കുന്നത്.
പ്രതിസന്ധി േനരിടുന്നതിെൻറ ഭാഗമായി പലരും കുടുംബത്തെ നാട്ടിലയക്കാനാണ് ആലോചിക്കുന്നത്. നിരവധി പ്രവാസികൾ മാർച്ചിനുശേഷം കുടുംബത്തെ നാട്ടിലയക്കാൻ തീരുമാനിച്ചുകഴിഞ്ഞു. മാർച്ചിൽ അധ്യയന വർഷം അവസാനിക്കുന്നതിനാൽ കുട്ടികളുടെ ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണിത്. നിലവിലെ അവസ്ഥയിൽ അടുത്ത അധ്യയന വർഷം നിരവധി കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാൻ സാധ്യതയുണ്ട്. കുട്ടികൾ ഗണ്യമായി കുറയുന്നത് ചില ഇന്ത്യൻ സ്കൂളുടെ പ്രവർത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്.
കുടുംബങ്ങൾ ഒമാനിൽനിന്ന് പിരിഞ്ഞുപോവുന്നത് വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഏതായാലും വൈദ്യുതി, ജല ബില്ലുകൾ വർധിക്കുന്നതടക്കമുള്ള പ്രതിസന്ധികൾ കുടുംബങ്ങൾ മടങ്ങിപ്പോവാൻ കാരണമാകുമെന്ന് ഉറപ്പാണ്. ഇത് റിയൽ എസ്റ്റേറ്റ് േമഖലയടക്കം എല്ലാ മേഖലക്കും തിരിച്ചടിയാവും. നിലവിലെ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോവുന്നത് ആയിരങ്ങളാണ്. ഇതെല്ലാം വ്യാപാര മേഖലക്കും വൻ തിരിച്ചടിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല