1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2020

സ്വന്തം ലേഖകൻ: തന്നെ കൊല്ലാന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയതായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നവാല്‍നി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും ഇതാണ് തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചതെന്നും അലക്‌സി വെളിപ്പെടുത്തുന്നു.

ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്‌റ്റേവ് എന്ന കെമിക്കല്‍ ആയുധ വിദഗ്ദ്ധനുമായാണ് താന്‍ സംസാരിച്ചതെന്നും നവാല്‍നി വെളിപ്പെടുത്തി

ഞാന്‍ എന്റെ കൊലപാതകിയെ വിളിച്ചു. അയാള്‍ എല്ലാം വെളിപ്പെടുത്തിയെന്ന് നവാല്‍നി ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച എഫ്എസ്ബി നവാല്‍നിയുടെ ആരോപണം നിഷേധിച്ചെത്തിയതിന്‌ പിന്നാലെയാണ് നവാല്‍നിയുടെ ട്വീറ്റ്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും ഫോണ്‍ സംഭാഷണം നടത്തുന്നിതിന്റെ വീഡിയോയും നവാല്‍നി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

‘വിമാനത്തില്‍വെച്ച് നവാല്‍നി ബോധരഹിതനായതോടെ പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തുമെന്ന് താനുള്‍പ്പെടെയുള്ളവര്‍ പ്രതീക്ഷിച്ചിരുന്നില്ല. വിമാനം തുടരാന്‍ അനുവദിച്ചിരുന്നെങ്കില്‍ നവാല്‍നി രക്ഷപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു’. സംഭാഷണത്തിനിടെ കുര്‍ദിയാസ്‌റ്റേവ് നവാല്‍നിയോട് വെളിപ്പെടുത്തുന്നുണ്ട്.

സൈബീരിയന്‍ പട്ടണമായ ടോംസ്‌കില്‍ നിന്ന് മോസ്‌കോയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് നവല്‍നി കുഴഞ്ഞുവീണത്. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോമയിലായ അലക്‌സിയെ വിദഗ്ധ ചികിത്സക്കായി ജര്‍മനിയിലേക്ക് മാറ്റി. ഇവിടുത്തെ ചികിത്സയിലാണ് അദ്ദേഹം ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയത്‌.

പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന അലക്‌സിയുടെ നേര്‍ക്കു നടന്ന കൊലപാതക ശ്രമത്തിന് പിന്നില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.