1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2020

സ്വന്തം ലേഖകൻ: ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യന്‍ യൂണിയന്‍, യുകെ വ്യാപാര, സുരക്ഷാ കരാര്‍ ഉടമ്പടിയില്‍ ഇരുകക്ഷികളും തമ്മില്‍ ധാരണയായതോടെ ദീർഘശ്വാസം വിടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ചാൻസലർ റിഷി സുനകും. കരാർ ബ്രിട്ടനെ ഒന്നിപ്പിക്കുന്ന മഹത്തായ നിമിഷമെന്ന് റിഷി സുനക് പ്രതികരിച്ചു. ഭാവിയിൽ ബ്രസൽസുമായി ഒരു കരാർ ലംഘനമുണ്ടായാലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്ന ആർക്കും കരാറിന്റെ സമഗ്ര സ്വഭാവത്തെക്കുറിച്ച് ഉറപ്പു നൽകുന്നതായും റിഷി സുനക് അറിയിച്ചു.

“ഈ കരാർ ആ ഉറപ്പ് നൽകുന്നു, കാരണം ഇതൊരു “സ്ഥിരമായ റെഗുലേറ്ററി കോ-ഓപ്പറേറ്റീവ് ഫ്രെയിംവർക്ക്” നൽകുന്നു,” സുനക് ചൂണ്ടിക്കാട്ടി.

മാസങ്ങള്‍ നീണ്ട കടുത്ത മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ബ്രെക്സിറ്റ് വ്യാപാര കരാറിന് സമ്മതിച്ചതായി യുകെയും ഇയുവും ബോക്സിംഗ് ഡേയിൽ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍നിയര്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിരാണ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. യുകെ ഇയുവില്‍ നിന്ന് പുറത്തു കടക്കുന്നതിന് ഇതോടെ കാര്യങ്ങള്‍ മുദ്രവെച്ചതായി യുകെ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

“ഒരു കരാര്‍ പൂര്‍ത്തിയായി” യുകെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള കുടുംബങ്ങള്‍ക്കും ബിസിനസുകള്‍ക്കുമുള്ള അതിശയകരമായ വാര്‍ത്തയെ പ്രശംസിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ഇതുവരെ കൈവരിക്കാത്ത സീറോ താരിഫുകളും സീറോ ക്വോട്ടകളും അടിസ്ഥാനമാക്കി ഞങ്ങള്‍ ആദ്യത്തെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചു,” എന്നാണ് ബ്രിട്ടീഷ് വൃത്തങ്ങള്‍ പറഞ്ഞത്.

2019 ല്‍ 747 ബില്യണ്‍ ഡോളര്‍ (668 ബില്യണ്‍, 909 ബില്യണ്‍ ഡോളര്‍) വ്യാപാരം ഉള്‍ക്കൊള്ളുന്ന ഇരുപക്ഷവും ഒപ്പുവച്ച ഏറ്റവും വലിയ ഉഭയകക്ഷി വ്യാപാര ഇടപാടാണ് ഈ കരാര്‍. രണ്ടായിരത്തോളം പേജുകള്‍ ഉള്‍ക്കൊള്ളുന്ന കരാറിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല.

പരസ്പര താൽപര്യം, കാലാവസ്ഥ, ഊര്‍ജ്ജം, സുരക്ഷ, ഗതാഗതം എന്നീ മേഖലകളില്‍ യുകെയും യൂറോപ്യന്‍ യൂണിയനും സഹകരണം തുടരുമെന്നും ഇരു പക്ഷവും പറഞ്ഞു.2020 ഡിസംബര്‍ 31 നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും എന്നന്നേക്കുമായി പുറത്തുപോവുന്നത്.

അതിനിടെ ആഗോള തലത്തില്‍ നിയന്ത്രണ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലും ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകത്ത് വ്യാപിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ശനിയാഴ്ച ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ട്.

അതിവേഗം പടരുന്ന പുതിയ കൊവിഡ് വൈറസ് വ്യാപിക്കുമ്പോഴും വാക്‌സിന്‍ വിതരണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം പുതിയ വൈറസ് നിലവിലെ വൈറസിനേക്കാള്‍ മാരകമോ പ്രതിരോധിക്കാന്‍ സാധ്യമാകാത്തതോ ആണെന്ന് ശാസ്ത്രജ്ഞർ കരുതുന്നില്ല.

കാനഡിയലെ ഒന്റാറിയോയില്‍ രണ്ടു പേര്‍ക്ക് ശനിയാഴ്ച കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. യാത്രകളൊന്നും നടത്താത്ത ദമ്പതിമാരിലാണ് രോഗം കണ്ടെത്തിയത്. കൊവിഡ് വകഭേദത്തിന്റെ വടക്കേ അമേരിക്കയിലെ ആദ്യ സ്ഥിരീകരണം കൂടിയാണിത്.

അതേസമയം, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുകയും മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അമേരിക്കയില്‍ ഇതുവരെ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ക്ക് യുഎസ് തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.