
സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ സൈന്യത്തെ ഉൾപ്പെടുത്താനുള്ള ഏതൊരു നീക്കത്തിനെതിരെയും മുൻ പ്രതിരോധ സെക്രട്ടറിമാർ 10 പേരും ഞായറാഴ്ച മുന്നറിയിപ്പ് നൽകി. ഇത് രാജ്യത്തെ ‘അപകടകരവും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നിലയിലേക്ക്’ നയിക്കുമെന്ന് അവര്‍ പറഞ്ഞു.
ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മായുമായ പത്തു പേർ വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായ ലേഖനത്തിൽ ഒപ്പിട്ടു. നവംബർ മൂന്നിലെ തിരഞ്ഞെടുപ്പിനും തുടർന്നുള്ള ചില സംസ്ഥാനങ്ങളിലെ വെല്ലുവിളികൾ നിറഞ്ഞ പോരാട്ടത്തില്‍ പരാജയപ്പെട്ടതിനുശേഷവും ഫലം വ്യക്തമാണെന്ന് അവർ എഴുതി. ലേഖനത്തിൽ ട്രംപിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല.
യുഎസ് തെരഞ്ഞെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ സൈന്യത്തിന് യാതൊരു പങ്കുമില്ലെന്നും, അവരുടെ വിശ്വസ്തത ഭരണഘടനയോടാണ്, അല്ലാതെ വ്യക്തിഗത നേതാവ് അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയോടല്ലെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി ഉൾപ്പെടെ നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പരസ്യമായി പറഞ്ഞു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ അധികാരം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉദ്ഘാടന ദിനത്തിന് മുമ്പ് പ്രതിരോധ വകുപ്പിൽ സമ്പൂർണ്ണവും സുഗമവുമായ മാറ്റം വരുത്തുന്നതിലെ അപകടങ്ങളെക്കുറിച്ച് 10 മുൻ പെന്റഗൺ നേതാക്കൾ അവരുടെ ലേഖനത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിവർത്തനത്തെ തടസ്സപ്പെടുത്താനുള്ള ട്രംപ് നിയോഗിച്ച പെന്റഗൺ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ പരാതിപ്പെട്ടു.
അതിനിടെ ഇലക്ടറൽ വോട്ടെണ്ണുന്ന യുഎസ് കോൺഗ്രസ്സിൽ അധ്യക്ഷത വഹിക്കേണ്ട വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ നിലപാടിൽ അപ്രതീക്ഷിത മലക്കം മറിച്ചിൽ. ഇതോടെ ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പരസ്യമായി പ്രഖ്യാപിച്ച പെൻസാണ് ഇപ്പോൾ ട്രംപിനെ പിന്തുണക്കുന്നവരുടെ രക്ഷക്കെത്തിയിരിക്കുന്നത്.
ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ് ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ട്രംപിന് പിന്തുണ പ്രഖ്യാപിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്.
അതേസമയം, കൗണ്ടിങ്ങ് നടക്കുന്ന വാഷിംഗ്ടൺ വൈറ്റ് ഹൗസിന് മുമ്പിൽ “മാർച്ച് ഫോർ ട്രംപ്” എന്ന പേരിൽ വൻ പ്രകടനം സംഘടിപ്പിക്കുന്നതിന് ട്രംപ് പദ്ധതി തയാറാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല