
സ്വന്തം ലേഖകൻ: തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ വിദേശികള്‍ക്ക് രാജ്യം വിടുന്നതിന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് ഇതെന്ന് ലേബര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ബിന്‍ സഈദ് അല്‍ ബാദി അറിയിച്ചു.
നവംബര്‍ 15 മുതല്‍ ആരംഭിച്ച പദ്ധതി നേരത്തേ ഡിസംബര്‍ 31 വരെയായിരുന്നു പ്രഖ്യാപിച്ചത്. ഇതുവരെ 57,847 പേരാണ് ഇങ്ങനെ രാജ്യം വിടാന്‍ റജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 12,378 പേര്‍ ഇതിനോടകം മടങ്ങി. സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കൊവിഡിന്റെ സാഹചര്യത്തില്‍ ഡിസംബര്‍ അവസാന വാരത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര യാത്രാ വിലക്ക് നിരവധി പേരുടെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. ഇവര്‍ വരും ദിവസങ്ങളില്‍ നാടണയുന്നതിനുള്ള തയാറെടുപ്പിലാണ്. എന്നാല്‍, ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാന സര്‍വീസുകളുടെ കുറവും പ്രയാസം സൃഷ്ടിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല