
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള തർക്കത്തിന് പൂർണ വിരാമമായതായി സൌദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന് പറഞ്ഞു. അൽഉലായിൽ ചൊവ്വാഴ്ച ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ജനുവരി അഞ്ചിന് സൗദിയിലെ അൽ ഉലയിൽ നടന്ന 41ാം ജി.സി.സി ഉച്ചകോടിയിലാണ് ഗൾഫ് മേഖലയുടെ ചരിത്രത്തിലെ സുപ്രധാന നീക്കം.
സൌദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധങ്ങൾ ഉടൻ പുനഃസ്ഥാപിക്കും. കൗൺസിലിൽ നേതൃത്വത്തിന്റെ സഹോദര രാഷ്ട്രമായ ഈജിപ്തിന്റെയും വിവേകപൂർണമായ നടപടികളിലൂടെയാണ് വിയോജിപ്പുകൾക്ക് പൂർണമായ വിരാമവും നയതന്ത്രബന്ധങ്ങളുടെ സമ്പൂർണ തിരിച്ചുവരവുമുണ്ടായിരിക്കുന്നത്.
ഖത്തർ ഉപരോധം അവസാനിച്ചുകൊണ്ടുള്ള ‘അൽ ഉല’ കരാർ അതിനാൽതന്നെ ചരിത്രമാണ്. ഗൾഫ് രാജ്യങ്ങളുടെ െഎക്യവും സഹകരണവും ഉറപ്പാക്കുന്ന ‘അൽഉല കരാറി’ൽ ജി.സി.സി അംഗരാജ്യങ്ങളായ സൗദി, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ആറ് ഗൾഫ് രാജ്യങ്ങളുമാണ് ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഖത്തർ ഉപരോധം ഫലത്തിൽ ഇല്ലാതായി. ഖത്തറിനോട് ഉപരോധം പ്രഖ്യാപിച്ച ഇൗജിപ്തും കരാറിലൊപ്പുവെച്ചിട്ടുണ്ട്. ഇൗജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സാമിഹ് ശുക്രിയാണ് ഒപ്പിട്ടത്.
അമേരിക്കൻ പ്രസിഡൻറിെൻറ മുതിർന്ന ഉപദേഷ്ടാവ് ജാരദ് കുഷ്ന കുഷ്നർ, ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമിൻ, അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൂഗൈത്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അൽഹജ്റഫ് തുടങ്ങിയവരും പെങ്കടുത്തു. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രതിനിധിയായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് ഉച്ചകോടിയിൽ അധ്യക്ഷതവഹിച്ചത്.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസ്വബാഹ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, യു.എ.ഇ വൈസ് പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ്, ബഹ്റൈൻ കിരീടാവകാശി അമീർ സൽമാൻ ബിൻ ഹമദ് ആലു ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആലു സഉൗദ് എന്നിവർ സമ്മേളനത്തിൽ സംബന്ധിച്ചു. ഇൗ ആറു നേതാക്കളും അതത് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പുവെച്ചു. 2017 ജൂൺ അഞ്ചിനാണ് ഖത്തറിനെതിരായ ഉപരോധം ഏർപ്പെടുത്തിയത്.
ഖത്തർ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് ഖത്തർ അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിച്ചായിരുന്നു ഉപരോധം തുടങ്ങിയത്. എന്നാൽ, കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു.
അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുകയെന്ന നിബന്ധനയാണ് ഖത്തറിന് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ, ജി.സി.സി ഉച്ചകോടിയിൽ പരിഹാരകരാർ ഒപ്പിെട്ടങ്കിലും ഏതൊക്കെ നിബന്ധനകളാണ് അതിലുള്ളതെന്ന് വ്യക്തമായിട്ടില്ല.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരിട്ട് അൽ ഉലയിൽ എത്തിയത് ശുഭ സൂചകമാണ്. സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ ആലിംഗനം ചെയ്തതാണ് സ്വീകരിച്ചത്. ഗൾഫ് സഹകരണ കൗൺസിലിന്റെ നേതൃത്വത്തിൽ മേഖലയിലെ ഐക്യവും ഭദ്രതയും പ്രോരോത്സാഹിപ്പിക്കുന്നതിനുള്ള സൌദി അറേബ്യയുടെ ശ്രമങ്ങൾക്ക് നന്ദി പറയുന്നതായി ഗൾഫ് നേതാക്കൾ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല