
സ്വന്തം ലേഖകൻ: ച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സൌദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്വീകരിച്ചു. മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ സൌദിയിലെത്തുന്നത്. ഉച്ചകോടിയില്‍ സൌദിയും ഖത്തറും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. കുവൈത്തിന്റെ മധ്യസ്ഥതയില്‍ ഇന്നലെ രാത്രി മുതല്‍ സൌദി അറേബ്യ ഖത്തറുമായുള്ള കര, വ്യോമ, സമുദ്ര ഉപരോധം അവസാനിപ്പിച്ച് അതിര്‍ത്തികള്‍ തുറന്നിരുന്നു.
സൌദിയില്‍ ഖത്തര്‍ അമീറിന് ലഭിച്ച സ്വീകരണം, അല്‍ ഉലയിലെ പൈതൃക കേന്ദ്രങ്ങളിലേക്ക് സൌദി കിരീടാവകാശിയുമൊത്തുള്ള അമീറിന്റെ യാത്ര, ഉപരോധ നാളില്‍ അല്‍ജസീറയ്ക്ക് അമീര്‍ നല്‍കിയ അഭിമുഖം എന്നിവയുടെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മേഖലയുടെ ഐക്യത്തിനായി ഏറ്റവും ആഗ്രഹിച്ച, മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് പരിശ്രമങ്ങള്‍ക്ക് നന്ദിയും ആദരവും അര്‍പ്പിച്ചുള്ള ട്വീറ്റുകളും ധാരാളം.
ഇന്നലെ സൌദിയിലെ അല്‍ ഉലയില്‍ അമീറിനെ വരവേറ്റുകൊണ്ടുള്ള സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസിന്റെ ‘സ്വാഗതം, നിങ്ങള്‍ രാജ്യത്തെ പ്രകാശിപ്പിച്ചു’ എന്ന വാക്കുകളും അമീറിനെ ആലിംഗനം ചെയ്തുള്ള വിഡിയോയും പതിനായിരക്കണക്കിന് ആളുകളാണ് റീട്വീറ്റ് ചെയ്തത്. സ്‌നേഹത്തിന്റെ ആഴവും രാജ്യങ്ങള്‍ക്കിടയിലെ പുതിയ അധ്യായത്തിന്റെ തുടക്കവുമാണ് ആലിംഗനത്തിലൂടെ പ്രതിഫലിക്കുന്നതെന്നുമുള്ള ട്വീറ്റുകളും ധാരാളം. സൌദി കിരീടാവകാശിയുടെ വാക്കുകള്‍ ഏറ്റുപറഞ്ഞാണ് സഹോദരരാജ്യങ്ങളുടെ കൂടിച്ചേരലിനെ ഗള്‍ഫിലെയും മേഖലയിലെയും ജനത സ്വാഗതം ചെയ്തത്.
ഉപരോധ നാളില്‍ അമീര്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘അവര്‍ എനിക്കു നേരെ ഒരു മീറ്റര്‍ നടന്നാല്‍ അവര്‍ക്കു നേരെ പതിനായിരം മൈല്‍ നടക്കാന്‍ തയാറാണെന്ന’ അമീറിന്റെ വാക്കുകളാണ് വീണ്ടും ദോഹയില്‍ വൈറലായിരിക്കുന്നത്. അഭിമുഖത്തിന്റെ വിഡിയോ ഫെയ്‌സ് ബുക്കുകളിലും വാട് സാപ്പുലുമെല്ലാം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാറ്റസ് ആക്കിയിട്ടുമുണ്ട്.
ഗൾഫിന്റെ ഐക്യത്തിലേക്കും വികസനത്തിലേക്കുമുള്ള പുതിയ മുന്നേറ്റത്തിനാണ് ഇന്നലെ ചേർന്ന 41-ാമത് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ഉച്ചകോടി വഴിതെളിച്ചത്. ആശങ്കയുടെയും പ്രതിസന്ധികളുടെയും നാളുകൾക്ക് പകരം ഇനി പ്രതീക്ഷയുടെ ദിനങ്ങളാണ് മേഖലയെ കാത്തിരിക്കുന്നത്. പുതിയ മുന്നേറ്റം മേഖലയിലെ പ്രവാസികളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങൾക്ക് വഴിതെളിക്കും. അതിനുമപ്പുറം പൗരന്മാരുടെയും പ്രവാസികളുടെയും സഞ്ചാരം, യാത്രാ, ചികിത്സാ, പഠനം തുടങ്ങിയവയും പ്രശ്നരഹിതമായി നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല