
സ്വന്തം ലേഖകൻ: ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറഞ്ഞതോ ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ വിസ പുതുക്കി നൽകില്ല.
ഈ നിലപാടിൽ മാറ്റമില്ലെന്നാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ വ്യക്തമാക്കുന്നത്. അതോടൊപ്പം ജനുവരി 12 മുതൽ രജിസ്ട്രേഷനായി പുതിയ ഓൺലൈൻ സംവിധാനം ആരംഭിക്കുമെന്നും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഔദ്യോഗിക പ്രതിനിധികൾ ജനുവരി 12 ന് മുൻപ് തന്നെ അവരുടെ ഒപ്പുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
അതിനിടെ ആഭ്യന്തര മന്ത്രാലയം നല്കി വരുന്ന സേവനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതിവേഗത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര് അലി അല്‍ സബ അല്‍ സലേം അല്‍ സബ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.
പാസ്പോര്‍ട്ട്, കുടിയേറ്റ വിഭാഗങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും പരിഗണന നല്‍കണമെന്നും അധികൃതരോട് നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല