1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2021

സ്വന്തം ലേഖകൻ: കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 8 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അബുദാബി അൽ മഫ്റഖിൽ ഇന്ന് രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങൾ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്ന് കനത്ത മഞ്ഞായിരുന്നു. ജോലിക്കും വ്യാപാരാവശ്യാർഥവും പുലർച്ചെയാണ് മിക്കവരും യാത്ര ചെയ്യാറ്. എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

കനത്ത മൂടൽമഞ്ഞിൽ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. ഷാർജ–ദുബായ് റോഡുകളിലായിരുന്നു ഏറ്റവുമധികം തിരക്ക്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നീങ്ങാൻ ഏറെ നേരമെടുത്തു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ മൂന്നാം നമ്പർ പാലത്തിൽ ദുബായ് ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ കുരുങ്ങിക്കിടന്നു. യാത്രയ്ക്ക് മറ്റു റോഡുകളെ ആശ്രയിക്കണമെന്ന് ഷാർജ പൊലീസ് അറിയിപ്പ് നൽകിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.