1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 6753 പേര്‍ക്ക് കൊവിഡ്. യുകെയില്‍നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കു (34) ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു. ഡല്‍ഹിയിലെ സിഎസ്ഐആര്‍ ഐജിഐബിയില്‍ അയച്ച സാംപിളിലാണു വൈറസിനെ കണ്ടെത്തിയത്. ഇതോടെ ആകെ 10 പേരിലാണു വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 58,057 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 3564 ആയി. ചികിത്സയിലായിരുന്ന 6108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുട ജില്ലതിരിച്ചുള്ള കണക്ക്

എറണാകുളം 1018
കോഴിക്കോട് 740
പത്തനംതിട്ട 624
മലപ്പുറം 582
കോട്ടയം 581
കൊല്ലം 573
തൃശൂര്‍ 547
തിരുവനന്തപുരം 515
ആലപ്പുഴ 409
കണ്ണൂര്‍ 312
പാലക്കാട് 284
വയനാട് 255
ഇടുക്കി 246
കാസര്‍ഗോഡ് 67

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം 952
കോഴിക്കോട് 704
പത്തനംതിട്ട 564
മലപ്പുറം 568
കോട്ടയം 542
കൊല്ലം 566
തൃശൂര്‍ 535
തിരുവനന്തപുരം 359
ആലപ്പുഴ 398
കണ്ണൂര്‍ 228
പാലക്കാട് 160
വയനാട് 236
ഇടുക്കി 233
കാസര്‍ഗോഡ് 64

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 272
കൊല്ലം 290
പത്തനംതിട്ട 595
ആലപ്പുഴ 387
കോട്ടയം 900
ഇടുക്കി 452
എറണാകുളം 1005
തൃശൂര്‍ 463
പാലക്കാട് 141
മലപ്പുറം 602
കോഴിക്കോട് 611
വയനാട് 163
കണ്ണൂര്‍ 166
കാസര്‍ഗോഡ് 61

19 മരണങ്ങൾ സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3564 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

2,11,277 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,277 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,99,404 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,873 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1544 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നാല് പുതിയ ഹോട്ട്സ്പോട്ടുകൾ

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമാട് (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 6, 7, 8), മൈനാഗപ്പള്ളി (സബ് വാര്‍ഡ് 3), തൃശൂര്‍ ജില്ലയിലെ വലപ്പാട് (11), പുതൂര്‍ (സബ് വാര്‍ഡ് 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 407 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.