
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതായും ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്തു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ലോകത്തിലെ 60 രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ജനങ്ങള്‍ വിദേശ യാത്ര പരമാവധി ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റൊരു വിദേശ രാജ്യത്തേക്ക് പോകാവു എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച വൈറസ് വിവിധ രാജ്യങ്ങളില്‍ അതി വേഗം പടരുന്നു. 60 രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ വ്യാപനം തുടരുന്നത്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സ്വദേശികളും വിദേശികളും ജാഗ്രത പാലിക്ക ണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം കുവൈത്തില്‍ തിങ്കളാഴ്ച 492 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം 1,61,777 പേര്‍ക്ക് കൊറോണ കണ്ടെത്തി. ഇവരില്‍ 1,54,766 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിച്ചു രണ്ടു പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണ സംഖ്യ 954 ആയി ഉയര്‍ന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് വീണ്ടും
കുവൈത്ത് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനായി.
അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹാണ് വീണ്ടും കുവൈത്തിന്റെ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിനെ നിയമിച്ചു കൊണ്ടു അമീരി വിജ്ഞാപനം പുറപ്പെടുവിച്ചത്. അതോടൊപ്പം പുതിയ മന്ത്രിസഭയിലെ മറ്റു അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതിനും അമീര്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി.
2020 ഡിസംബറില്‍ നടന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ തുടുര്‍ന്ന് കുവൈത്തിന്റെ 38-മത് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ മന്ത്രിസഭയ്ക്ക് ജനുവരി 13ന് രാജി വക്കേണ്ടി വന്നു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള പ്രതിപക്ഷം കുറ്റവിചാരണ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രിസഭ രാജി വെച്ചത്. പ്രധാനമന്ത്രിയായി ഇത് മൂന്നാമത്തെ തവണയാണ് ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നിയമിതനാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല