
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവുണ്ടാകുന്നതായി കണക്കുകൾ. 1,245 മരണങ്ങളും 29,079 പുതിയ കേസുകളുമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രിട്ടനിലെ ആകെ കൊവിഡ് മരണം 104,371 ആണ്. കഴിഞ്ഞ ആഴ്ച ഇതേ ദിവസം 1,401 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. നിലവിൽ രാജ്യമൊട്ടാകെ 3,772,813 പേർക്ക് കൊവിഡ് ബാധിച്ചതായാണ് എകദേശ കണക്ക്.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) ഏറ്റവും പുതിയ പ്രതിവാര ഡാറ്റ യുകെയിലുടനീളം കൊറോണ വൈറസ് അണുബാധ കുറയുന്നതായി കാണിക്കുന്നു, ഇംഗ്ലണ്ടിലെ വീടുകളിൽ 55 പേരിൽ ഒരാൾക്ക് ജനുവരി 17 നും 23 നും ഇടയിൽ കൊവിഡ് ബാധിച്ചിരുന്നു. ഇംഗ്ലണ്ടിൽ പോസിറ്റീവാകുന്ന ആളുകളുടെ ശതമാനം ഇപ്പോഴും “ഉയർന്ന നിലയിലാണ്” എന്നാണ് സൂചന. അതേസമയം, കൊറോണ വൈറസിന്റെ ആർ നമ്പർ രാജ്യത്തുടനീളം 0.7 നും 1.1 നും ഇടയിലാണെന്ന് സർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ കൊവിഡ് പോസിറ്റീവ് വ്യക്തിയും മൂലം രോഗം ബാധിക്കുന്ന ശരാശരി ആളുകളുടെ എണ്ണത്തെ ആർ നമ്പർ പ്രതിനിധീകരിക്കുന്നു. ഇത് 1 ന് താഴെയാകുമ്പോൾ വൈറസ് വ്യാപനം കുറയുന്നു എന്ന് ചുരുക്കം.
അതേസമയം, കൊവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് ജാഗ്രതയോടെ ചെയ്തില്ലെങ്കിൽ അത് വൈറസ് വ്യാപനത്തിന്റെ അടുത്ത തരംഗത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) പ്രസിദ്ധീകരിച്ച രേഖകളിൽ, എൻഎച്ച്‌എസിൽ “കാര്യമായ സമ്മർദ്ദം” ഉള്ള കേസുകൾ, ആശുപത്രി, ഐസിയു പ്രവേശനങ്ങൾ, മരണങ്ങൾ എന്നിവ ദേശീയതലത്തിൽ ഉയർന്ന തോതിൽ നിലനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ യൂറോപ്യന്‍ വന്‍കരയ്ക്ക് ആകെ ലഭ്യമായ കോവിഡ് വാക്സീന്റെ സിഹംഭാഗവും ബ്രിട്ടന്‍ അപഹരിക്കുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ആരോപിച്ചു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ കരാറുകളെ മാനിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരിച്ചു. ഫൈസറില്‍നിന്ന് നാലു കോടി ഡോസ് വാക്സീനാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്.
ബ്രിട്ടനു വാക്സീന്‍ നല്‍കുന്നത് മരുന്ന് നിര്‍മാതാക്കള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം ബെല്‍ജിയത്തില്‍ വാക്സീന്‍ നിര്‍മാണം നടത്തുന്ന ഫൈസര്‍, കയറ്റുമതി സംബന്ധിച്ച വിശദാംശങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ നല്‍കേണ്ടിവരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല