
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 6282 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
പോസിറ്റീവായവർ
എറണാകുളം – 859
കോഴിക്കോട് – 822
കൊല്ലം – 688
പത്തനംതിട്ട – 556
ആലപ്പുഴ – 526
തൃശൂര്‍ – 524
കോട്ടയം – 487
മലപ്പുറം – 423
തിരുവനന്തപുരം – 350
കണ്ണൂര്‍ – 321
പാലക്കാട് – 256
വയനാട് – 187
ഇടുക്കി – 181
കാസര്‍ഗോഡ് – 102
യുകെയില്‍ നിന്നു വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3722 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5725 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 425 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 811, കോഴിക്കോട് 802, കൊല്ലം 684, പത്തനംതിട്ട 499, ആലപ്പുഴ 510, തൃശൂര്‍ 510, കോട്ടയം 447, മലപ്പുറം 400, തിരുവനന്തപുരം 268, കണ്ണൂര്‍ 241, പാലക്കാട് 117, വയനാട് 180, ഇടുക്കി 167, കാസര്‍ഗോഡ് 89 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 9, തിരുവനന്തപുരം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, ഇടുക്കി 4, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, പത്തനംതിട്ട 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7032 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
നെഗറ്റീവായവർ
തിരുവനന്തപുരം – 471
കൊല്ലം – 430
പത്തനംതിട്ട – 297
ആലപ്പുഴ – 394
കോട്ടയം – 1415
ഇടുക്കി – 154
എറണാകുളം – 826
തൃശൂര്‍ – 524
പാലക്കാട് – 865
മലപ്പുറം – 422
കോഴിക്കോട് – 744
വയനാട് – 237
കണ്ണൂര്‍ – 220
കാസര്‍ഗോഡ് – 33
ഇനി 71,469 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 8,48,476 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,434 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,05,926 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,508 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ എലവള്ളി (കണ്ടൈന്‍മെന്റ് വാര്‍ഡ് 2), കഴൂര്‍ (5), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 15, 16), പത്തനംതിട്ട ജില്ലയിലെ തിരുവല്ല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 396 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കേന്ദ്ര ബജറ്റിന് കാതോർത്ത് പ്രതീക്ഷയോടെ കേരളം
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേയ്ക്ക് എന്തു കിട്ടുമെന്നാണു കേരളം ഉറ്റുനോക്കുന്നത്. റെയിൽവേ ബജറ്റ് പൊതു ബജറ്റിൽ ലയിപ്പിച്ചതോടെ പദ്ധതികൾ തിരിച്ചുള്ള കണക്ക് ഉണ്ടാകില്ല. റെയിൽവേ വികസന രംഗത്തു അടിസ്ഥാന സൗകര്യ വികസനത്തിനു മുൻഗണന എന്ന നയമാണു എൻഡിഎ സർക്കാർ തുടക്കം മുതൽ പിന്തുടരുന്നത്.
കൂടുതൽ ഹൈസ്പീഡ് ട്രെയിൻ ശൃംഖലകൾ, ചരക്ക് ഇടനാഴികൾ, വൈദ്യുതീകരണം വേഗത്തിലാക്കാൻ കൂടുതൽ നിക്ഷേപം, ട്രെയിൻ സെറ്റുകൾ, പാത ഇരട്ടിപ്പിക്കലുകൾ, സിഗ്‌നൽ നവീകരണം എന്നിവയ്ക്കു പ്രാധാന്യം ലഭിക്കുമെന്നാണു പ്രതീക്ഷ. കേരളത്തിനു കേന്ദ്ര സഹായം വേണ്ട പദ്ധതികളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും. ജോയിന്റ് വെഞ്ച്വർ പദ്ധതികളായ തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻഗുഡ് പദ്ധതികളുടെ ഡിപിആറിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്കാകും ബജറ്റിൽ ഇടം നേടുക. സെമി ഹൈസ്പീഡ് പദ്ധതിയുടെ ഡിപിആർ മാത്രമാണു റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ളത്.
ശബരി പാതയുടെ പകുതി ചെലവു സംസ്ഥാനം വഹിക്കാമെന്ന് അറിയച്ചതിനാൽ ഇത്തവണ ബജറ്റ് വിഹിതം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളം. എറണാകുളം-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ
റെയിൽവേ സ്വന്തം ചെലവിൽ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ഇത്തവണത്തെ ബജറ്റിൽ പണം ലഭിച്ചാൽ പദ്ധതിയ്ക്ക് ജീവൻ വക്കും.
കാസർകോട്–-തിരുവനന്തപുരം അർധ അതിവേഗ റെയിൽപാത കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ച പദ്ധതിയാണ്. 66,000 കോടിയാണ് അടങ്കൽ. റെയിൽവേ–- സംസ്ഥാന സർക്കാർ സംയുക്ത സംരംഭം കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. വിശദ പദ്ധതിരേഖ അംഗീകരിച്ച്, 2021–22 റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി ലോകബാങ്ക്, ജൈക്ക, എഡിബി തുടങ്ങിയ അന്താരാഷ്‌ട്ര ഏജൻസികളിൽനിന്ന് സംസ്ഥാനത്തിന് വായ്‌പാനുമതി ലഭ്യമാക്കണമെന്നതും ഉന്നയിച്ചിട്ടുണ്ട്.
2013ൽ തറക്കല്ലിട്ട റെയിൽവേ കോച്ച് ഫാക്ടറിയുടെ പൂർത്തീകരണത്തിനും പണം നീക്കിവയ്‌ക്കണം. എറണാകുളം -പൊന്നുരുന്നിയിലെ മാർഷലിങ് യാർഡ് കോച്ചിങ് ടെർമിനലായും സ്റ്റേഷൻ സമുച്ചയമായും പുനർനിർമിക്കണം. നേമം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനും തിരുവനന്തപുരം–-കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിനും വിഹിതം അനുവദിക്കണം.
കൊച്ചുവേളി ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനവും പ്രധാനമാണ്. എറണാകുളം–-അമ്പലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് മുൻഗണന ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം–-കണ്ണൂർ ശതാബ്ദി എക്സ്പ്രസ് ഉൾപ്പെടെ അധിക ട്രെയിനുകൾ അനുവദിക്കണം. ഹ്രസ്വദൂര യാത്രക്കാർക്ക് സഹായകരമാകുന്ന കൂടുതൽ മെമു ട്രെയിനുകൾ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഎസ്ടി നഷ്ടപരിഹാരത്തിലെ അനിശ്ചിതത്വം നീക്കുന്നതിൽ കേന്ദ്ര നിലപാടിന് കാക്കുകയാണ് മറ്റ് സംസ്ഥാനങ്ങൾ. കടമെടുപ്പ് ജിഎസ്‌ഡിപിയുടെ മൂന്നര ശതമാനമാക്കുമോ എന്നതും അറിയണം. മറ്റു ഏജൻസികളിൽനിന്നുള്ള വായ്‌പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഒഴിവാക്കേണ്ടതുണ്ട്.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. വർഷങ്ങളായി സംസ്ഥാനം ഉന്നയിക്കുന്നതും കേന്ദ്രം അവഗണിക്കുന്നതുമായ പദ്ധതികളും, കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ മുറിച്ചുകടക്കുന്നതിനുള്ള സഹായങ്ങളും ബജറ്റിൽ പരിഗണിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല