
സ്വന്തം ലേഖകൻ: 27 മുനിസിപ്പല്‍ സർവിസുകള്‍ ഓണ്‍ലൈനാക്കാന്‍ സാധിച്ചതായി പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ട് ഉപഭോക്തൃ കേന്ദ്രങ്ങളില്‍ ഹാജരാകുന്നതില്‍ നിന്നൊഴിവാകാന്‍ ഇതുവഴി സാധിക്കും.
ഇക്കണോമിക് വിഷന്‍ 2030െൻറ ലക്ഷ്യം നേടുന്നതിനുള്ള പദ്ധതികളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രതിനിധികളുമായുള്ള ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-ഗവൺമെൻറ് ആൻഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി നിര്‍ദേശങ്ങളനുസരിച്ചാണ് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കിയത്.
ഇതിനായി പ്രത്യേക ടെക്നിക്കല്‍ ടീം രൂപവത്കരിക്കുകയും കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്. മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് 2018ൽ ആയിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതല്‍ സർവിസ് മേഖലകള്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല